ക​ണ്ണി​മം​ഗ​ല​ത്ത് 2.5 ലി​റ്റ​ർ ചാ​രാ​യ​വും 450 ലി​റ്റ​ർ വാ​ഷും ക​ണ്ടെ​ടു​ത്തു

10:52 PM May 08, 2021 | Deepika.com
കാ​ല​ടി: കാ​ല​ടി എ​ക്സൈ​സ് സം​ഘം ക​ണ്ണി​മം​ഗ​ലം ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ മ​ല​യാ​റ്റൂ​ർ ക​ണ്ണി​മം​ഗ​ല​ത്തു​നി​ന്നു ചാ​രാ​യ​വും വാ​ഷും പി​ടി​ച്ചെ​ടു​ത്തു. വി​ഐ​പി ഗ്രൂ​പ്പ് വ​ക പ​റ​ന്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 450 ലി​റ്റ​ർ വാ​ഷും 2.5 ലി​റ്റ​ർ ചാ​രാ​യ​വു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ഐ. ചെ​റി​യാ​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​ജി. മ​ധു​സൂ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​എ​ൽ.​ജോ​ർ​ജ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ബി​ൻ ദാ​സ്, അ​നൂ​പ്, സ​ക്കീ​ർ ഹു​സൈ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി​കാ​സ് മോ​ഹ​ൻ, ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സൈ​നു​ദീ​ൻ എ​ന്നി​വ​രാ​ണ് റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.