കാലടി: കാലടി എക്സൈസ് സംഘം കണ്ണിമംഗലം ഭാഗത്ത് നടത്തിയ റെയ്ഡിൽ മലയാറ്റൂർ കണ്ണിമംഗലത്തുനിന്നു ചാരായവും വാഷും പിടിച്ചെടുത്തു. വിഐപി ഗ്രൂപ്പ് വക പറന്പിൽ സൂക്ഷിച്ചിരുന്ന 450 ലിറ്റർ വാഷും 2.5 ലിറ്റർ ചാരായവുമാണ് കണ്ടെടുത്തത്.
എക്സൈസ് ഇൻസ്പെക്ടർ പി.ഐ. ചെറിയാന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ.ജി. മധുസൂദനന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ പി.എൽ.ജോർജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബിബിൻ ദാസ്, അനൂപ്, സക്കീർ ഹുസൈൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വികാസ് മോഹൻ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സൈനുദീൻ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.