ഡാർവിൻ (ഓസ്ട്രേലിയ): മലയാളിക്കളെ കണ്ണീർക്കയത്തിലാക്കി മലയാളി വിദ്യാർഥി കെവിൻ പ്രിൻസ് (22) ഡാർവിനിൽ നിര്യാതനായി. കാഞ്ഞിരപ്പള്ളി ആനക്കല്ല് പീലിയാനിക്കൽ പ്രിൻസിന്റെയും ജോളിയുടെയും പുത്രനാണ് കെവിൻ.
ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ഹ്യൂമാനിറ്റീസ് സയൻസ് വിഭാഗം വിദ്യാർഥിയായിരുന്നു കെവിൻ. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. കാൻസറിനെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി ഉടൻ നാട്ടിലെത്തിക്കുവാനുള്ള നടപടികൾ നടന്നു വരുന്നതായി ബന്ധുക്കൾ അറിയിച്ചു. ശവസംസ്കാര ചടങ്ങുകൾ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ്. ആന്റണീസ് പള്ളിയിൽ പിന്നീട് നടത്തപ്പെടും. അബുദാബിയിൽ നിന്നും മൂന്നു വർഷം മുൻപാണ് പ്രിൻസും കുടുംബവും ഡാർവിനിൽ എത്തിയത്. റോബിൻ സഹോദരനാണ്.
റിപ്പോർട്ട്: ജോസ് എം. ജോർജ്