രണ്ടുദിവസമായി ഭാട്ടിയ മഹാജൻ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ അനേകം ഭക്തജനങ്ങൾ പങ്കെടുത്തു. മകരവിളക്കിനോട് അനുബന്ധിച്ചു ആദ്യദിവസമായ ശനിയാഴ്ച രാവിലെ ഗണപതി ഹവനവും കൂടാതെ വൈകുന്നേരം ഭക്തജങ്ങൾ കൊളുത്തിയ 1008 നെയ്വിളക്കുകളോട് കൂടിയുള്ള ദീപാരാധനയും നടന്നു. Dar Ayyappa Devotees ന്റെ ഒൗദ്യോഗിക വെബ്സൈറ്റിന്റെ //darayyappa.org/ പ്രകാശനവും അതിനോടൊപ്പം പ്രമുഖ കലാകാരൻ മഞ്ഞപ്ര മോഹനും സംഘവും അവതരിപ്പിച്ച സന്പ്രദായ ഭജനും അരങ്ങേറി.
ഞായറാഴ്ച രാവിലെ മഞ്ഞപ്ര മോഹനന്റെ നേതൃത്വത്തിൽ നടന്ന ശാസ്താ പ്രീതി അനേകം ഭക്തജനങ്ങൾക്ക് പുതിയ അനുഭവമായി. അതിനോടനുബന്ധിച്ചു നടത്തിയ മഹാ പ്രസാദമൂട്ടിൽ കേരളത്തനിമയോടെ മലയാളികൾ അണിയിച്ചൊരുക്കിയ കേരളസദ്യ പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.
റിപ്പോർട്ട്: മനോജ് കുമാർ