കടുത്തുരുത്തി: ലോക്ഡൗണിൽ കുരുങ്ങുന്നതിനു മുന്‍പേ അത്യാവശ്യ കാര്യങ്ങൾ നടത്തിയെടുക്കാനായി കൂടു തുറന്നുവിട്ട പക്ഷിയെപ്പോലെ ഇന്നലെ ജനം പരക്കംപാഞ്ഞു. വീടുകളിൽനിന്നും നിരത്തുകളിലേക്ക് ഇറങ്ങിയവർക്ക് ആവശ്യങ്ങൾ പലതായിരുന്നു. ചിലർ മരുന്നുകൾ വാങ്ങാനും പച്ചക്കറി-പലവ്യഞ്ജന സാധനങ്ങൾ വാങ്ങാനും മീൻ മേടിക്കാനും ആയും മറ്റു ചിലർ ജോലി സ്ഥലത്ത് പോകണം, പണം വായ്പ മേടിക്കണം തുടങ്ങിയ വിവിധ കാര്യങ്ങൾ പറഞ്ഞുമാണ് പുറത്തിറങ്ങിയത്.
കടുത്തുരുത്തി, വൈക്കം, തലയോലപ്പറന്പ്, കുറുപ്പന്തറ, പെരുവ എന്നിവിടങ്ങളിലെല്ലാം ജനങ്ങൾ കഴിഞ്ഞദിവസങ്ങളിൽനിന്നും വ്യത്യസ്തമായി പുറത്തിറങ്ങിയതോടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പരിശോധനയ്ക്കായി നിരത്തുകളിൽ നിലയുറപ്പിച്ചിരുന്ന പോലീസിനോടു പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ പുറത്തിറങ്ങിയവർക്കു പറയാനുണ്ടായിരുന്നത് ഒന്നുമാത്രം, “സാറെ ഇനി ഒന്‍പതു ദിവസം വീടിനകത്തല്ലെ അതിനാൽ ഇന്നൊന്നിറങ്ങിയതാ’’ എന്നായിരുന്നു. ഇതിൽ പലർക്കും പോലീസ് പിഴ ഇട്ടെങ്കിലും ചിലരെ താക്കീത് ചെയ്തു മടക്കി അയച്ചു.
ഇന്ന് മുതൽ 16 വരെയാണ് സംസ്ഥാനത്ത് സർക്കാർ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിലും ബേക്കറികളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലുമെല്ലാം സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ നീണ്ടനിര കാണാമായിരുന്നു. ലോക്ഡൗണ്‍ ദിവസങ്ങളിലും അവശ്യവസ്തുക്കൽ വിൽക്കുന്ന കടകൾ തുറക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണം കർശനമാക്കുന്നതിനു മുന്‍പേ ഭക്ഷണ സാധനങ്ങൾ ശേഖരിക്കാനായി ജനങ്ങൾ പുറത്തിറങ്ങിയതോടെ നിരത്തുകളിലെല്ലാം വാഹനങ്ങളുടെ തിരക്കും ഉണ്ടായിരുന്നു. ബാങ്കുകൾക്കു മുന്നിലും തിരക്കുണ്ടായിരുന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും കൂടുതൽ സർവീസ് നടത്തിയത് വിവിധ സ്ഥലങ്ങളിലേക്ക് എത്തേണ്ടവർക്ക് സഹായകരമായി.