കോ​​വി​​ഡ് വ്യാ​​പ​​നം:  അം​​ഗ​​ങ്ങ​​ൾ​​ക്ക് മെ​​ഡി​​ക്കി​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യാ​​ൻ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ

11:22 PM May 07, 2021 | Deepika.com
കു​​മ​​ര​​കം: കോ​​വി​​ഡ് വ്യാ​​പ​​നം അ​​തി​​രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അം​​ഗ​​ങ്ങ​​ൾ​​ക്ക് മെ​​ഡി​​ക്കി​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യാ​​ൻ കു​​മ​​ര​​ക​​ത്തെ ര​​ണ്ട് സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ ന​​ട​​പ​​ടി തു​​ട​​ങ്ങി. കു​​മ​​ര​​കം 1070-ാം ന​​ന്പ​​ർ വ​​ട​​ക്കും​​ഭാ​​ഗം സ​​ഹ​​ക​​ര​​ണ ബാ​​ങ്കും 2298-ാം ന​​ന്പ​​ർ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​മാ​​ണ് അം​​ഗ​​ങ്ങ​​ൾ​​ക്ക് മെ​​ഡി​​ക്കി​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്.
സ്റ്റീം ​​വേ​​പ്പ​​റൈ​​സ​​ർ, ഇ​​ൻ​​ഹേ​​ല​​ർ, ഡെ​​റ്റോ​​ൾ, മാ​​സ്ക്, ബോ​​ഡി വാ​​ഷ് തു​​ട​​ങ്ങി​​യ​​വ അ​​ട​​ങ്ങി​​യ കി​​റ്റാ​​ണ് ന​​ൽ​​കു​​ക. 800 രൂ​​പ​​യു​​ടെ കി​​റ്റാ​​ണ് 2298-ാം ന​​ന്പ​​ർ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് അം​​ഗ​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ക. റേ​​ഷ​​ൻ കാ​​ർ​​ഡി​​ന്‍റെ കോ​​പ്പി​​യും ബാ​​ങ്ക് അം​​ഗ​​ത്വ ന​​ന്പ​​രും​ ഫോ​​ണ്‍ന​​ന്പ​​രും 20-ാം തീ​​യ​​തി​​ക്ക് മു​​ന്പ് ന​​ൽ​​ക​​ണ​​മെ​​ന്ന് ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ എ.​​വി.​ തോ​​മ​​സ് അ​​റി​​യി​​ച്ചു.
മെ​​ഡി​​ക്കി​​റ്റി​​ന് പു​​റ​​മെ 1070-ാം ന​​ന്പ​​ർ വ​​ട​​ക്കും​​ഭാ​​ഗം സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് വാ​​യ്പ​​ക​​ൾ​​ക്കും ചി​​ട്ടി ത​​വ​​ണ കു​​ടി​​ശി​​ക​യ്ക്കും പ​​ലി​​ശ ഇ​​ള​​വു ന​​ൽ​​കാ​​നും തീ​​രു​​മാ​​നി​​ച്ച​​താ​​യി ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് സ്ക​​റി​​യ അ​​റി​​യി​​ച്ചു.