കുമരകം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അംഗങ്ങൾക്ക് മെഡിക്കിറ്റുകൾ വിതരണം ചെയ്യാൻ കുമരകത്തെ രണ്ട് സഹകരണ ബാങ്കുകൾ നടപടി തുടങ്ങി. കുമരകം 1070-ാം നന്പർ വടക്കുംഭാഗം സഹകരണ ബാങ്കും 2298-ാം നന്പർ സഹകരണ ബാങ്കുമാണ് അംഗങ്ങൾക്ക് മെഡിക്കിറ്റുകൾ വിതരണം ചെയ്യുന്നത്.
സ്റ്റീം വേപ്പറൈസർ, ഇൻഹേലർ, ഡെറ്റോൾ, മാസ്ക്, ബോഡി വാഷ് തുടങ്ങിയവ അടങ്ങിയ കിറ്റാണ് നൽകുക. 800 രൂപയുടെ കിറ്റാണ് 2298-ാം നന്പർ സഹകരണ ബാങ്ക് അംഗങ്ങൾക്ക് നൽകുക. റേഷൻ കാർഡിന്റെ കോപ്പിയും ബാങ്ക് അംഗത്വ നന്പരും ഫോണ്നന്പരും 20-ാം തീയതിക്ക് മുന്പ് നൽകണമെന്ന് ബാങ്ക് പ്രസിഡന്റ എ.വി. തോമസ് അറിയിച്ചു.
മെഡിക്കിറ്റിന് പുറമെ 1070-ാം നന്പർ വടക്കുംഭാഗം സഹകരണ ബാങ്ക് വായ്പകൾക്കും ചിട്ടി തവണ കുടിശികയ്ക്കും പലിശ ഇളവു നൽകാനും തീരുമാനിച്ചതായി ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് സ്കറിയ അറിയിച്ചു.