വൈക്കത്ത് കാറ്റിലും മഴയിലും വ്യാപക നാശം
11:22 PM May 07, 2021 | Deepika.com
വൈക്കം: ഇന്നലെ ഉച്ചയ്ക്കുശേഷം ആഞ്ഞു വീശിയ കാറ്റിലും മഴയിലും വൈക്കത്തു വ്യാപക നാശം. വിവിധ പ്രദേശങ്ങളിലായി അന്‍പതിലധികം മരങ്ങൾ ഒടിഞ്ഞു വീണു. ടിവിപുരം റോഡിൽ പൂവരശ് റോഡിലേക്കു മറിഞ്ഞുവീണു രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മരങ്ങൾ വൈദ്യുത ലൈനിൽ വീണതിനാൽ പ്രദേശത്ത് വൈദ്യുതിയും നിലച്ചു. ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.