കടുത്തുരുത്തി: കടുത്തുരുത്തി ഡൊമിസിലിയറി കെയർ സെന്ററിലേക്ക് കടുത്തുരുത്തി റീജിയണൽ സർവീസ് സഹകരണ ബാങ്ക് സംഭാവന നൽകിയ അരിയും പലവ്യഞ്ജനങ്ങളും ബാങ്ക് പ്രസിഡന്റ് കെ. ജയകൃഷ്ണൻ പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജുവിന് കൈമാറി. ബാങ്ക് ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് വെട്ടുവഴി, ഭരണസമിതി അംഗങ്ങളായ ജോസുകുട്ടി കാട്ടാത്തുവാലാ, പി.ജി. ത്രിഗുണസെൻ, ബാങ്ക് സെക്രട്ടറി ടി.സി. വിനോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, ജിൻസി എൽസബത്ത്, കെ.എസ്. സുമേഷ്, എൻ.ബി. സ്മിത, സ്റ്റീഫൻ പാറാവേലി തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷ്യധാന്യക്കിറ്റ് വിതരണം
പെരുവ: പെരുവ സ്വദേശിയായ സൈനികന്റെ കുടുംബം മുളക്കുളം പഞ്ചായത്തിലെ ക്വാറന്റൈനിൽ കഴിയുന്ന കുടുംബങ്ങൾക്കു നൽകാനായി ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. കോണ്‍ഗ്രസ് മുളക്കുളം മണ്ഡലം കമ്മറ്റിയെയാണ് 50,000 രൂപ വിലവരുന്ന 50 കിറ്റുകൾ വിതരണത്തിനായി സൈനികന്റെ കുടുംബം ഏൽപ്പിച്ചത്. കിറ്റ് വിതരണത്തിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെഫി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോൾസണ്‍ ആനക്കുഴി, എ.കെ. ഗോപാലൻ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജിതു കരിമാടം, അക്ഷയ് പുളിക്കക്കുഴി, മനു ഷാജു പുത്തൂക്കാടൻ, പി.ആർ. രാജീവ്, അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.
ഡൊമിസിലറി സെന്ററിലേക്കു സഹായം നൽകി
11:22 PM May 07, 2021 | Deepika.com