വെച്ചൂർ: കോവിഡ് ബാധിതരെ ആശുപത്രിയിലും മറ്റുള്ളവരെ വാക്സിൻ കേന്ദ്രങ്ങളിലും എത്തിക്കുന്നതിനു സേവാഭാരതി വെച്ചൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനം ആവശ്യമുള്ളവർ 9446010 686, 9633686803 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.
ചികിത്സാസഹായം നൽകി
പെരുവ: കോസ്കോ പെരുവയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്കു ചികിത്സാസഹായം സമാഹരിക്കുന്നതിലേക്ക് നടത്തിയ ഫുട്ബോൾ ടൂർണമെന്റിലൂടെ ലഭിച്ച തുക അർഹരായവർക്ക് വിതരണം ചെയ്തു. കോവിഡ് രോഗികളായവരുടെ വീടുകളിൽ കോസ്കോയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകളും എത്തിച്ചു. കോസ്കോ ഭാരവാഹികളായ എം.എസ്. ഫിഫിൻ, ജോണ് മാത്യു, മിഥുൻ രാജൻ, ദിനു വർഗീസ്, ജോജോ ജോയി, ടിവി. ആദിത്യൻ, എ. അഖിൽ എന്നിവർ പങ്കെടുത്തു.