കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​നാ​​യി ആ​​യു​​ർ​​വേ​​ദ ന​​സ്യം വി​ത​ര​ണം ചെ​യ്തു

11:22 PM May 07, 2021 | Deepika.com
ഉ​​ദ​​യ​​നാ​​പു​​രം: സേ​​വാ​​ഭാ​​ര​​തി ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​നാ​​യി ആ​​യു​​ർ​​വേ​​ദ ന​​സ്യം വി​​ത​​ര​​ണം ചെ​​യ്യു​​ക​​യും പൊ​​തു​സ്ഥ​​ല​​ങ്ങ​​ൾ അ​​ണു​​വി​​മു​​ക്ത​​മാ​​ക്കു​​ക​​യും ചെ​​യ്തു. തു​​റു​​വേ​​ലി​​ക്കു​​ന്ന് ശ്രീ​​കൃ​​ഷ്ണ ആ​​യു​​ർ​​വേ​​ദ ചി​​കി​ത്സാ കേ​​ന്ദ്രം വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത പ്ര​​തി​​രോ​​ധ ന​​സ്യ​​മാ​​ണ് വി​​ത​​ര​​ണം ചെ​​യ്ത​​ത്.
ഉ​​ദ​​യ​​നാ​​പു​​രം പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ​​കേ​​ന്ദ്രം, പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ്, വി​​ല്ലേ​​ജ് ഓ​​ഫീ​സ്, കൃ​​ഷി​ഭ​​വ​​ൻ, മൃ​​ഗാ​​ശു​​പ​​ത്രി, ബ​​സ് കാ​​ത്തി​​രി​​പ്പു കേ​​ന്ദ്ര​​ങ്ങ​​ൾ, റേ​​ഷ​​ൻ ക​​ട​​ക​​ൾ, വൈ​​ക്കം, ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് ഭാ​​ഗ​​ങ്ങ​​ളി​​ലെ വ​​ഴി​​യോ​​ര​​ത്തു​​ള്ള വ്യാ​​പാ​​ര​സ്ഥാ​​പ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ അ​​ണു​​വി​​മു​​ക്ത​​മാ​​ക്കി. ബാ​​ല​​ഗോ​​കു​​ലം വൈ​​ക്കം താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് കെ. ​​പ്ര​​വീ​​ണ്‍ ഭാ​​സ്ക​​ർ, സേ​​വാ​​ഭാ​​ര​​തി പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി പ്ര​​ദീ​​പ് കു​​മാ​​ർ, ബി​​ജെ​​പി ബൂ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മോ​​ഹി​​ത്, ബാ​​ല​​ഗോ​​കു​​ലം താ​​ലൂ​​ക്ക് സെ​​ക്ര​​ട്ട​​റി കെ.​​ടി. മ​​നോ​​ജ്, സേ​​വാ​​ഭാ​​ര​​തി പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി​​യം​​ഗം ദീ​​പു വാ​​ഴ​​മ​​ന തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.