ഉദയനാപുരം: സേവാഭാരതി ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധത്തിനായി ആയുർവേദ നസ്യം വിതരണം ചെയ്യുകയും പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കുകയും ചെയ്തു. തുറുവേലിക്കുന്ന് ശ്രീകൃഷ്ണ ആയുർവേദ ചികിത്സാ കേന്ദ്രം വികസിപ്പിച്ചെടുത്ത പ്രതിരോധ നസ്യമാണ് വിതരണം ചെയ്തത്.
ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രം, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, റേഷൻ കടകൾ, വൈക്കം, തലയോലപ്പറന്പ് ഭാഗങ്ങളിലെ വഴിയോരത്തുള്ള വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ അണുവിമുക്തമാക്കി. ബാലഗോകുലം വൈക്കം താലൂക്ക് പ്രസിഡന്റ് കെ. പ്രവീണ്‍ ഭാസ്കർ, സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി പ്രദീപ് കുമാർ, ബിജെപി ബൂത്ത് പ്രസിഡന്റ് മോഹിത്, ബാലഗോകുലം താലൂക്ക് സെക്രട്ടറി കെ.ടി. മനോജ്, സേവാഭാരതി പഞ്ചായത്ത് കമ്മിറ്റിയംഗം ദീപു വാഴമന തുടങ്ങിയവർ നേതൃത്വം നൽകി.