ലോ​​​​ട്ട​​​​റിത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു ക്ഷേ​​​​മ​​​​നി​​​​ധി​​​യി​​​​ൽ​​​നി​​​​ന്നു ​സ​​​​ഹാ​​​​യം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന്

11:22 PM May 07, 2021 | Deepika.com
കോ​​​​ട്ട​​​​യം: കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണം മൂ​​​​ലം നി​​​​ർ​​​​ത്തി​​​​വ​​​​ച്ച ലോ​​​​ട്ട​​​​റി മേ​​​​ഖ​​​​ല​​​​യി​​​​ലെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് അ​​​​യ്യാ​​​​യി​​​​രം രൂ​​​​പ അ​​​​ടി​​​​യ​​​​ന്ത​​​ര ധ​​​​ന​​​​സ​​​​ഹാ​​​​യം ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡി​​​​ൽ​​​നി​​​​ന്നും ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും വി​​​​ൽ​​​​പ്പ​​​​ന പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്പോ​​​​ൾ 5000 രൂ​​​​പ​​​​യു​​​​ടെ ടി​​​​ക്ക​​​​റ്റു​​​​ക​​​​ളും ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ഓ​​​​ൾ കേ​​​​ര​​​​ള ലോ​​​​ട്ട​​​​റി ഏ​​​​ജ​​​​ന്‍റ് ആ​​​ൻ​​​ഡ് സെ​​​​ല്ലേ​​​​ഴ്സ് കോ​​​​ണ്‍​ഗ്ര​​​​സ് ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സി സം​​​​സ്ഥാ​​​​ന​​​ക​​​​മ്മി​​​​റ്റി യോ​​​​ഗം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റി​​​​നോ​​​​ടാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
സ​​​​ർ​​​​ക്കാ​​​​ർ ലോ​​​​ട്ട​​​​റി നി​​​​ർ​​​​ത്തി​​​വ​​​ച്ച​​​​തു മൂ​​​​ലം ര​​​​ണ്ട​​​​ര ല​​​​ക്ഷം ലോ​​​​ട്ട​​​​റി വി​​​​ൽ​​​​പ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണ് പ​​​​ട്ടി​​​​ണി​​​​യി​​​​ലാ​​​​യ​​​​ത്. പ്ര​​​​തി​​​​വ​​​​ർ​​​​ഷം പ​​​​ന്ത്ര​​​​ണ്ടാ​​​​യി​​​​രം കോ​​​​ടി രൂ​​​​പ​​​​യോ​​​​ളം സ​​​​ർ​​​​ക്കാ​​​​ർ ഖ​​​​ജ​​​​നാ​​​​വി​​​​ന് വ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​ക്കി ന​​​​ൽ​​​​കു​​​​ന്ന ലോ​​​​ട്ട​​​​റി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളി​​​​ൽ പ​​​​ല​​​​രും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രും മ​​​​റ്റ് തൊ​​​​ഴി​​​​ലു​​​​ക​​​​ൾ ചെ​​​​യ്യാ​​​​ൻ പ​​​​റ്റാ​​​​ത്ത രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രു​​​​മാ​​​​ണ്.
കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​രാ​​​​യ ലോ​​​​ട്ട​​​​റി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡ് പ്ര​​​​ത്യ​​​​ക ചി​​​​കി​​​​ത്സാ സ​​​​ഹാ​​​​യം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും ക്ഷേ​​​​മ​​​​നി​​​​ധി അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് അം​​​​ഗ​​​​ത്വം പു​​​​തു​​​​ക്കു​​​​വാ​​​​ൻ 25000 രൂ​​​​പ​​​​യു​​​​ടെ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ പ്ര​​​​തി​​​​മാ​​​​സം വി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്ന വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച തു​​​​ക പ​​​​തി​​​​നാ​​​​യി​​​​രം ആ​​​​ക്കി പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സി അ​​​​ധി​​​​കൃ​​​​ത​​​​രോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
യൂ​​​​ണി​​​​യ​​​​ൻ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​ഡ​​​​ന്‍റ് ഫി​​​​ലി​​​​പ്പ് ജോ​​​​സ​​​​ഫി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ പി.​​​​വി. പ്ര​​​​സാ​​​​ദ്, പി.​​​​പി. ഡാ​​​​ന്‍റെ​​​സ്, ​കെ.​​​​എം. ശ്രീ​​​​ധ​​​​ര​​​​ൻ, കൈ​​​​ര​​​​ളി റാ​​​​ഫി, ഒ.​​​​ബി. രാ​​​​ജേ​​​​ഷ്, എം.​​​​സി. തോ​​​​മ​​​​സ്, വി.​​​​ടി. സേ​​​​വ്യ​​​​ർ, പി.​​​​എ​​​​ൻ. സ​​​​തീ​​​​ശ​​​​ൻ, ക​​​​ന​​​​ക​​​​ൻ വ​​​​ള്ളി​​​​ക്കു​​​​ന്ന്, എ​​​​സ്.​ സ​​​​ലിം രാ​​​​ജ്, കെ. ​​​​ദേ​​​​വ​​​​ദാ​​​​സ്, അ​​​​നി​​​​ൽ ആ​​​​നി​​​​ക്കാ​​​​ട്, കെ.​​​​പി. സോ​​​​മ​​​​സു​​​​ന്ദ​​​​രം, ടി.​​​​എം. വാ​​​​സു​​​​ദേ​​​​വ​​​​ൻ നാ​​​​യ​​​​ർ, സി. ​​​​രാ​​​​ജ​​​ല​​​​ഷ്മി, സി. ​​​​സു​​​​നി​​​​ൽ​​​കു​​​​മാ​​​​ർ, എം. ​​​​വി​​​​ജ​​​​യ​​​​ൻ, എം. ​​​​സു​​​​രേ​​​​ഷ് ബാ​​​​ബു, കെ.​​​​സി. രാ​​​​ജ, ബേ​​​​ബി തോ​​​​മ​​​​സ്, സ​​​​ലാ​​​​ഹു​​​​ദ്ദീ​​​​ൻ, തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.