വൈക്കം: വൈക്കത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ചികിത്സാ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ചുള്ള അമ്മയും കുഞ്ഞും ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമായി സജ്ജീകരിച്ചു. 150 കിടക്കകളും ഓക്സിജൻ ലഭ്യമാക്കുന്നതിനു വിപുലമായ സൗകര്യവുമേർപ്പെടുത്തിയിട്ടുണ്ട്.
താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ ആവശ്യത്തിന് ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയും. സാങ്കേതിക തകരാർമൂലം ഓക്സിജൻ ഉത്പാദനം തടസപ്പെട്ടാൽ പകരം ഉപയോഗിക്കാൻ ഓക്സിജൻ സിലിണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിലും നാട്ടിൻപുറങ്ങളിലും വ്യാപകമാകുന്ന കോവിഡ് പ്രതിരോധിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ് അധികൃതർ, പോലീസ്, റവന്യു അധികൃതർ ഏകോപനത്തോടെ ശ്രമം നടത്തി വരികയാണ്.
ലോക്ക്ഡൗണ്‍ നിബന്ധനകൾ
പാലിക്കണമെന്നു കാതോലിക്കാ ബാവാ
കോട്ടയം: ലോക്ക്ഡൗണ്‍ നിബന്ധനകൾ മലങ്കര ഓർത്തഡോക്സ് സഭയിലെ എല്ലാ വിശ്വാസികളും, വൈദികരും പാലിക്കണമെന്ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അറിയിച്ചു. ആരാധനാലയങ്ങളിൽ വൈദികർക്കും അവരെ സഹായിക്കുവാൻ അത്യാവശ്യം വേണ്ട സഹകർമികളും മാത്രം പ്രവേശിച്ച് വിശുദ്ധ കുർബാനയും മറ്റു ശുശ്രൂഷകളും നടത്താം. വിശ്വാസികൾക്കു ദേവാലയങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്നും ബാവാ അറിയിച്ചു.
കോവിഡ് പ്രതിരോധം: അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സാകേന്ദ്രം സജ്ജമായി
11:22 PM May 07, 2021 | Deepika.com