+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​രോ​ധം: അ​​മ്മ​​യും കു​​ഞ്ഞും ആ​​ശു​​പ​​ത്രി​യി​ൽ ചി​​കി​​ത്സാകേ​​ന്ദ്രം സ​​ജ്ജ​മാ​യി

വൈ​​ക്കം: വൈ​​ക്ക​​ത്ത് കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ചി​​കി​​ത്സാ സൗ​​ക​​ര്യം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​
കോ​വി​ഡ് പ്ര​തി​രോ​ധം: അ​​മ്മ​​യും കു​​ഞ്ഞും  ആ​​ശു​​പ​​ത്രി​യി​ൽ ചി​​കി​​ത്സാകേ​​ന്ദ്രം സ​​ജ്ജ​മാ​യി
വൈ​​ക്കം: വൈ​​ക്ക​​ത്ത് കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ചി​​കി​​ത്സാ സൗ​​ക​​ര്യം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള അ​​മ്മ​​യും കു​​ഞ്ഞും ആ​​ശു​​പ​​ത്രി കോ​​വി​​ഡ് ചി​​കി​​ത്സാ കേ​​ന്ദ്ര​​മാ​​യി സ​​ജ്ജീ​​ക​​രി​​ച്ചു. 150 കി​​ട​​ക്ക​​ക​​ളും ഓ​​ക്സി​​ജ​​ൻ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നു വി​​പു​​ല​​മാ​​യ സൗ​​ക​​ര്യ​​വു​​മേ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.
താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ ഓ​​ക്സി​​ജ​​ൻ പ്ലാ​​ന്‍റി​​ൽ ആ​​വ​​ശ്യ​​ത്തി​​ന് ഓ​​ക്സി​​ജ​​ൻ ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ ക​​ഴി​​യും. സാ​​ങ്കേ​​തി​​ക ത​​ക​​രാ​​ർ​മൂ​​ലം ഓ​​ക്സി​​ജ​​ൻ ഉ​​ത്​​പാ​​ദ​​നം ത​​ട​​സ​​പ്പെ​​ട്ടാ​​ൽ പ​​ക​​രം ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ഓ​​ക്സി​​ജ​​ൻ സി​​ലി​​ണ്ട​​റു​​ക​​ളും സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ന​​ഗ​​ര​​ത്തി​​ലും നാ​​ട്ടി​​ൻ​പു​​റ​​ങ്ങ​​ളി​​ലും വ്യാ​​പ​​ക​​മാ​​കു​​ന്ന കോ​​വി​​ഡ് പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​തി​​നാ​​യി ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ, ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ, പോ​​ലീ​​സ്, റ​​വ​​ന്യു അ​​ധി​​കൃ​​ത​​ർ ഏ​​കോ​​പ​​ന​​ത്തോ​​ടെ ശ്ര​​മം ന​​ട​​ത്തി വ​​രി​​ക​​യാ​​ണ്.

ലോ​​​​ക്ക്ഡൗ​​​​ണ്‍ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ
പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ

കോ​​​​ട്ട​​​​യം: ലോ​​​​ക്ക്ഡൗ​​​​ണ്‍ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ മ​​​​ല​​​​ങ്ക​​​​ര ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ​​​​യി​​​​ലെ എ​​​​ല്ലാ വി​​​​ശ്വാ​​​​സി​​​​ക​​​​ളും, വൈ​​​​ദി​​​​ക​​​​രും പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ​​​​ത്തോ​​​​മ്മാ പൗ​​​​ലോ​​​​സ് ദ്വി​​​​തീ​​​​യ​​​​ൻ കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ അ​​​​റി​​​​യി​​​​ച്ചു. ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​ദി​​​​ക​​​​ർ​​​​ക്കും അ​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​വാ​​​​ൻ അ​​​​ത്യാ​​​​വ​​​​ശ്യം വേ​​​​ണ്ട സ​​​​ഹ​​​​ക​​​​ർ​​​​മി​​​​ക​​​ളും മാ​​​​ത്രം പ്ര​​​​വേ​​​​ശി​​​​ച്ച് വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും മ​​​​റ്റു ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളും ന​​​​ട​​​​ത്താം. വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കു ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യി​​​​ല്ലെ​​​​ന്നും ബാ​​​​വാ അ​​​​റി​​​​യി​​​​ച്ചു.