പള്ളിക്കത്തോട്: എസ്എൻഡിപി യോഗം 4840-ാം നന്പർ ഇളന്പള്ളി ശാഖാ ഓഫീസിൽ മോഷണശ്രമം. മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം. മോഷ്ടാക്കൾ ശാഖാ ഓഫീസിലെ കതകിന്റെ പൂട്ടുപൊളിച്ച് തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാർ ഉണർന്നു. ഉടൻതന്നെ ശാഖാ സെക്രട്ടറിയെ വിവരം അറിയിച്ചു. നിമിഷങ്ങൾക്കകം സെക്രട്ടറി പി.കെ. ശശിയും ഏതാനും ശാഖാംഗങ്ങളും സ്ഥലത്തെത്തിയെങ്കിലും ഇവരെ കണ്ട മോഷ്ടാക്കൾ ഓഫീസിനു പിൻഭാഗത്തുള്ള തോട്ടിൽ ചാടി രക്ഷപ്പെട്ടു. കവർച്ചക്കാർ രണ്ടുപേരായിരുന്നുവെന്ന് ശാഖാ സെക്രട്ടറി പറഞ്ഞു.
ഇവർ എത്തിയ പൾസർ ബൈക്കും ഓടി രക്ഷപ്പെടുന്നതിനിടെ തെറിച്ചുവീണ മൊബൈൽഫോണും ഓഫീസ് പരിസരത്തുനിന്നു കണ്ടെത്തി. ശാഖാ ഭാരവാഹികൾ അറിയിച്ചതിനെത്തുടർന്ന് പള്ളിക്കത്തോട് പോലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. പരിസരത്തുള്ള രണ്ടു വീടുകളിൽ കിടന്നിരുന്ന ഓട്ടോറിക്ഷകളും മറ്റൊരു വീട്ടിൽനിന്നും സ്കൂട്ടറും എടുത്ത് രക്ഷപ്പെടാനുള്ള ശ്രമം മോഷ്ടാക്കൾ നടത്തിയെങ്കിലും വണ്ടി സ്റ്റാർട്ടാകാഞ്ഞതിനാൽ പരാജയപ്പെട്ടു. പരിസരത്തുനിന്നു കണ്ടെടുത്ത ബൈക്കും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പള്ളിക്കത്തോട് പോലീസ് അറിയിച്ചു.