കോട്ടയം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി കോട്ടയം അതിരൂപത. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ സാധനങ്ങളുടെ വിതരണം, ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങൾക്കും ഇതര നിർധന കുടുംബങ്ങൾക്കായുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. വിവിധ ഏജൻസികളുടെയും സംഘടനകളുടെയും സഹകരണത്തോടെ സർക്കാർ -സ്വകാര്യ മേഖലകളിലെ ആശുപത്രികളിലേക്ക് കോവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കൽ ഉപകരണങ്ങളുടെയും പ്രൊട്ടക്ഷൻ കിറ്റുകളുടെയും വിതരണവും വിഭാവനം ചെയ്തിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൈപ്പുഴ, നീണ്ടൂർ, പഴയ കല്ലറ, പുതിയ കല്ലറ, കുറുമുള്ളൂർ, കടുത്തുരുത്തി, പേരൂർ, ഇടയ്ക്കാട്ട്, കിഴക്കേ നട്ടാശേരി, ഒളശ, കുമരകം, എസ്എച്ച് മൗണ്ട്, കിടങ്ങൂർ, ഉഴവൂർ, എന്നിവിടങ്ങളിലായി സ്റ്റീം ഇൻഹേലറുകളും പൾസ് ഓക്സീ മീറ്ററുകളും ഓക്സിജൻ കോണ്സൻട്രേറ്റുകളും വിതരണം ചെയ്തു.
മെഡിക്കൽ ഉപകരണങ്ങളുടെയും പ്രതിരോധ കിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. ചാൻസലർ റവ. ഡോ. ജോണ് ചേന്നാകുഴി, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, സിബി ഐക്കരത്തുണ്ടത്തിൽ, സിബിൽ ജയിംസ് സിബി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.