+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​​ട്ട​​റി തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു ക്ഷേ​​മ​​നി​​ധി​യി​​ൽ​നി​​ന്നു ​ സ​​ഹാ​​യം ന​​ൽ​​ക​​ണ​​മെ​​ന്ന്

കോ​​ട്ട​​യം: കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണം മൂ​​ലം നി​​ർ​​ത്തി​​വ​​ച്ച ലോ​​ട്ട​​റി മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് അ​​യ്യാ​​യി​​രം രൂ​​പ അ​​ടി​​യ​​ന്ത​ര ധ​​ന​​സ​​ഹാ​​യം ക്ഷേ​​മ​​നി​​ധി ബേ
ലോ​​ട്ട​​റി തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു  ക്ഷേ​​മ​​നി​​ധി​യി​​ൽ​നി​​ന്നു ​ സ​​ഹാ​​യം ന​​ൽ​​ക​​ണ​​മെ​​ന്ന്
കോ​​ട്ട​​യം: കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണം മൂ​​ലം നി​​ർ​​ത്തി​​വ​​ച്ച ലോ​​ട്ട​​റി മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് അ​​യ്യാ​​യി​​രം രൂ​​പ അ​​ടി​​യ​​ന്ത​ര ധ​​ന​​സ​​ഹാ​​യം ക്ഷേ​​മ​​നി​​ധി ബോ​​ർ​​ഡി​​ൽ​നി​​ന്നും ന​​ൽ​​ക​​ണ​​മെ​​ന്നും വി​​ൽ​​പ്പ​​ന പു​​ന​​രാ​​രം​​ഭി​​ക്കു​​ന്പോ​​ൾ 5000 രൂ​​പ​​യു​​ടെ ടി​​ക്ക​​റ്റു​​ക​​ളും ന​​ൽ​​ക​​ണ​​മെ​​ന്ന് ഓ​​ൾ കേ​​ര​​ള ലോ​​ട്ട​​റി ഏ​​ജ​​ന്‍റ് ആ​ൻ​ഡ് സെ​​ല്ലേ​​ഴ്സ് കോ​​ണ്‍​ഗ്ര​​സ് ഐ​​എ​​ൻ​​ടി​​യു​​സി സം​​സ്ഥാ​​ന​ക​​മ്മി​​റ്റി യോ​​ഗം ഗ​​വ​​ണ്‍​മെ​​ന്‍റി​​നോ​​ടാ​​വ​​ശ്യ​​പ്പെ​​ട്ടു.
സ​​ർ​​ക്കാ​​ർ ലോ​​ട്ട​​റി നി​​ർ​​ത്തി​വ​ച്ച​​തു മൂ​​ലം ര​​ണ്ട​​ര ല​​ക്ഷം ലോ​​ട്ട​​റി വി​​ൽ​​പ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് പ​​ട്ടി​​ണി​​യി​​ലാ​​യ​​ത്. പ്ര​​തി​​വ​​ർ​​ഷം പ​​ന്ത്ര​​ണ്ടാ​​യി​​രം കോ​​ടി രൂ​​പ​​യോ​​ളം സ​​ർ​​ക്കാ​​ർ ഖ​​ജ​​നാ​​വി​​ന് വ​​രു​​മാ​​നം ഉ​​ണ്ടാ​​ക്കി ന​​ൽ​​കു​​ന്ന ലോ​​ട്ട​​റി തൊ​​ഴി​​ലാ​​ളി​​ക​​ളി​​ൽ പ​​ല​​രും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രും മ​​റ്റ് തൊ​​ഴി​​ലു​​ക​​ൾ ചെ​​യ്യാ​​ൻ പ​​റ്റാ​​ത്ത രോ​​ഗ​​ബാ​​ധി​​ത​​രു​​മാ​​ണ്. കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യ ലോ​​ട്ട​​റി തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ക്ഷേ​​മ​​നി​​ധി ബോ​​ർ​​ഡ് പ്ര​​ത്യ​​ക ചി​​കി​​ത്സാ സ​​ഹാ​​യം ന​​ൽ​​ക​​ണ​​മെ​​ന്നും ക്ഷേ​​മ​​നി​​ധി അം​​ഗ​​ങ്ങ​​ൾ​​ക്ക് അം​​ഗ​​ത്വം പു​​തു​​ക്കു​​വാ​​ൻ 25000 രൂ​​പ​​യു​​ടെ ടി​​ക്ക​​റ്റു​​ക​​ൾ പ്ര​​തി​​മാ​​സം വി​​ൽ​​ക്ക​​ണ​​മെ​​ന്ന വ​​ർ​​ധി​​പ്പി​​ച്ച തു​​ക പ​​തി​​നാ​​യി​​രം ആ​​ക്കി പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നും ഐ​​എ​​ൻ​​ടി​​യു​​സി അ​​ധി​​കൃ​​ത​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന പ്ര​​സി​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ പി.​​വി. പ്ര​​സാ​​ദ്, പി.​​പി. ഡാ​​ന്‍റെ​സ്, ​കെ.​​എം. ശ്രീ​​ധ​​ര​​ൻ, കൈ​​ര​​ളി റാ​​ഫി, ഒ.​​ബി. രാ​​ജേ​​ഷ്, എം.​​സി. തോ​​മ​​സ്, വി.​​ടി. സേ​​വ്യ​​ർ, പി.​​എ​​ൻ. സ​​തീ​​ശ​​ൻ, ക​​ന​​ക​​ൻ വ​​ള്ളി​​ക്കു​​ന്ന്, എ​​സ്.​ സ​​ലിം രാ​​ജ്, കെ. ​​ദേ​​വ​​ദാ​​സ്, അ​​നി​​ൽ ആ​​നി​​ക്കാ​​ട്, കെ.​​പി. സോ​​മ​​സു​​ന്ദ​​രം, ടി.​​എം. വാ​​സു​​ദേ​​വ​​ൻ നാ​​യ​​ർ, സി. ​​രാ​​ജ​ല​​ഷ്മി, സി. ​​സു​​നി​​ൽ​കു​​മാ​​ർ, എം. ​​വി​​ജ​​യ​​ൻ, എം. ​​സു​​രേ​​ഷ് ബാ​​ബു, കെ.​​സി. രാ​​ജ, ബേ​​ബി തോ​​മ​​സ്, സ​​ലാ​​ഹു​​ദ്ദീ​​ൻ, തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.