ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയിൽ കോവിഡ് ഹെൽപ്പ്ഡെസ്ക് ആരംഭിച്ചു. റവന്യു ടവറിനു സമീപമുള്ള ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സിഎഫ്എൽടിസി തുടങ്ങാനും തീരുമാനിച്ചു. പുരുഷന്മാർക്ക് അന്പതും, സ്ത്രീകൾക്ക് ഇരുപത്തഞ്ചും കിടക്ക സൗകര്യമുണ്ടാകും.
പി.കെ. സംഗീത ഹെൽപ്പ് നോഡൽ ഓഫീസറായിരിക്കും. നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറും രണ്ട് ജെഎച്ച് ഐമാരും സഹായത്തിനുണ്ടാകും. ഫോണ്.9400194671, 94478364104, 9846567506, 9447200043, 9188865964.
രോഗികളെ ആശുപത്രികളിലും വിവിധ കോവിഡ് കേന്ദ്രങ്ങളിലും എത്തിക്കുന്നതിനുള്ള വാഹക സംവിധാനങ്ങളും നഗരസഭയിൽ ക്രമീകരിച്ചിട്ടുള്ളതായി ചെയർപേഴ്സണ് സന്ധ്യാ മനോജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എൽസമ്മ ജോബ് എന്നിവർ അറിയിച്ചു. വാർഡ്തലത്തിൽ സജ്ജമാക്കുന്ന കോവിഡ് ദ്രുതകർമസേനയിലേക്ക് വോളന്റിയർമാരുടെ സേവനവും നഗരസഭ ക്ഷണിച്ചിട്ടുണ്ട്.
ചങ്ങനാശേരി നഗരസഭയിൽ കോവിഡ് ഹെൽപ്പ്ഡെസ്ക്
11:05 PM May 07, 2021 | Deepika.com