+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​യി​​ൽ കോ​​വി​​ഡ് ഹെ​​ൽ​​പ്പ്ഡെ​സ്ക്

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​യി​​ൽ കോ​​വി​​ഡ് ഹെ​​ൽ​​പ്പ്ഡെ​സ്ക് ആ​​രം​​ഭി​​ച്ചു. റ​​വ​​ന്യു ട​​വ​​റി​​നു സ​​മീ​​പ​​മു​​ള്ള ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്ക
ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​യി​​ൽ കോ​​വി​​ഡ് ഹെ​​ൽ​​പ്പ്ഡെ​സ്ക്
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​യി​​ൽ കോ​​വി​​ഡ് ഹെ​​ൽ​​പ്പ്ഡെ​സ്ക് ആ​​രം​​ഭി​​ച്ചു. റ​​വ​​ന്യു ട​​വ​​റി​​നു സ​​മീ​​പ​​മു​​ള്ള ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ സി​​എ​​ഫ്എ​​ൽ​​ടി​​സി തു​​ട​​ങ്ങാ​​നും തീ​​രു​​മാ​​നി​​ച്ചു. പു​​രു​​ഷ​ന്മാ​​ർ​​ക്ക് അ​​ന്പ​​തും, സ്ത്രീ​​ക​​ൾ​​ക്ക് ഇ​​രു​​പ​​ത്ത​​ഞ്ചും കി​​ട​​ക്ക സൗ​​ക​​ര്യ​​മു​​ണ്ടാ​​കും.
പി.​​കെ.​ സം​​ഗീ​​ത​​ ഹെ​​ൽ​​പ്പ് നോ​​ഡ​​ൽ ഓ​​ഫീ​​സ​​റാ​​യി​​രി​​ക്കും.​ ന​​ഗ​​ര​​സ​​ഭ​​യി​​ലെ ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​റും ര​​ണ്ട് ജെ​എ​​ച്ച് ഐ​​മാ​​രും സ​​ഹാ​​യ​​ത്തി​​നു​​ണ്ടാ​​കും. ഫോ​​ണ്‍.9400194671, 94478364104, 9846567506, 9447200043, 9188865964.
രോ​​ഗി​​ക​​ളെ ആ​​ശു​​പ​​ത്രി​​ക​​ളി​​ലും വി​​വി​​ധ കോ​​വി​​ഡ് കേ​​ന്ദ്ര​​ങ്ങ​​ളി​​ലും എ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള വാ​​ഹ​​ക സം​​വി​​ധാ​​ന​​ങ്ങ​​ളും ന​​ഗ​​ര​​സ​​ഭ​​യി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​താ​​യി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സ​​ന്ധ്യാ മ​​നോ​​ജ്, ആ​​രോ​​ഗ്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ എ​​ൽ​​സ​​മ്മ ജോ​​ബ് എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു. വാ​​ർ​​ഡ്ത​​ല​​ത്തി​​ൽ സ​​ജ്ജ​​മാ​​ക്കു​​ന്ന കോ​​വി​​ഡ് ദ്രു​​ത​​ക​​ർ​​മ​​സേ​​ന​​യി​​ലേ​​ക്ക് വോ​​ള​​ന്‍റി​​യ​​ർ​​മാ​​രു​​ടെ സേ​​വ​​ന​​വും ന​​ഗ​​ര​​സ​​ഭ ക്ഷ​​ണി​​ച്ചി​​ട്ടു​​ണ്ട്.