ടാ​​റിം​​ഗി​​നു​ശേ​​ഷം റോ​​ഡ് അ​​രി​​ക് ലെ​​വ​​ൽ ചെ​​യ്യാ​​ത്ത​​ത് ഭീ​​ഷ​​ണി​​യാ​​യി

11:05 PM May 07, 2021 | Deepika.com
ചി​​​ങ്ങ​​​വ​​​നം: ടാ​​​റിം​​​ഗ് ക​​​ഴി​​​ഞ്ഞു മാ​​​സ​​​ങ്ങ​​​ളാ​​​യി​​​ട്ടും റോ​​​ഡ​​​രി​​​കി​​​ലെ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ കു​​​ഴി നി​​​ക​​​ത്താ​​​തെ ക​​​രാ​​​റു​​​കാ​​​ര​​​ൻ. ര​​​ണ്ട​​​ര​​ക്കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം വ​​​രു​​​ന്ന പ​​​രു​​​ത്തും​​​പാ​​​റ -പ​​​ന​​​ച്ചി​​​ക്കാ​​​ട് ക്ഷേ​​​ത്രം റോ​​​ഡി​​​ലാ​​​ണു കാ​​​ൽ​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രെ വ​​​രെ വീ​​​ഴ്ത്താ​​​ൻ പാ​​​ക​​​ത്തി​​​ൽ കു​​​ഴി​കി​​​ട​​​ക്കു​​​ന്ന​​​ത്. ആ​​​ധു​​​നീ​​​ക രീ​​​തി​​​യി​​​ൽ ടാ​​​റിം​​​ഗ് ന​​​ട​​​ത്തി​​​യ റോ​​​ഡ് പ​​​ഴ​​​യ നി​​​ര​​​പ്പി​​​ൽ​​​നി​​​ന്നും ഒ​​​ര​​​ടി​​​യോ​​​ളം പൊ​​​ക്കി​​​യി​​​രു​​​ന്നു.
ടാ​​​റിം​​​ഗി​​​നു​​​ശേ​​​ഷം ഇ​​​പ്പോ​​ഴും റോ​​​ഡി​​​ന്‍റെ വ​​​ശ​​​ങ്ങ​​​ൾ പ​​​ല​​​യി​​​ട​​​ത്തും ഒ​​​ര​​​ടി​​​യോ​​​ളം താ​​​ഴ്ന്നു കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു​​​മൂ​​​ലം വാ​​​ഹ​​​ന​​​ങ്ങ​​​ൾ സൈ​​​ഡ് കൊ​​​ടു​​​ക്കു​​​ന്പോ​​​ഴും ഓ​​​വ​​​ർ​ടേ​​​ക്ക് ചെ​​​യ്യു​​​ന്പോ​​​ഴും കു​​​ഴി​​​യി​​​ൽ വീ​​​ഴു​​​ന്ന​​​ത് നി​​​ത്യ​​​സം​​​ഭ​​​വ​​​മാ​​​കു​​​ക​​​യാ​​​ണ്. വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​തി​​​രെ വ​​​രു​​​ന്പോ​​​ൾ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​ണ് ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ട്.
രാ​​​ത്രി​കാ​​​ല​​​ങ്ങ​​​ളി​​​ൽ കാ​​​ൽ​​ന​​​ട​​​ യാ​​​ത്ര​​​ക്കാ​​​ർ കാ​​​ലു​​​തെ​​​റ്റി കു​​​ഴി​​​യി​​​ൽ വീ​​​ഴു​​​ന്ന​​​തു പ​​​തി​​​വാ​​​ണ്. ടാ​​​റിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​ശേ​​​ഷം ഇ​​​രു​​​വ​​​ശ​​​വും മ​​​ണ്ണി​​​ട്ട് പൊ​​​ക്കി കോ​​​ണ്‍​ക്രീ​​​റ്റ് ചെ​​​യ്യു​​​ക​​​യാ​​​ണു പ​​​തി​​​വ്. ഈ ​​​റോ​​​ഡി​​​ൽ ടാ​​​റിം​​​ഗ് ക​​​ഴി​​​ഞ്ഞു മാ​​​സ​​​ങ്ങ​​​ളാ​​​യി​​​ട്ടും ക​​​രാ​​​റു​​​കാ​​​ര​​​ൻ തി​​​രി​​​ഞ്ഞു നോ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് നാ​​​ട്ടു​​​കാ​​​രു​​​ടെ പ​​​രാ​​​തി.