കുമരകം: വേനൽമഴയിൽ കുമരകത്തെ പല റോഡുകളിലും വെള്ളം കയറി. വർഷങ്ങളായി ഒരു മഴ പെയ്താൽപോലും കുമരകത്തെ പല റോഡുകളിലും വെള്ളക്കെട്ടാണ്.
കുമരകം - കോട്ടയം റോഡിൽ കോണത്താറ്റു പാലത്തിനു സമീപമുള്ള ഗുരുമന്ദിരം ഭാഗത്തും അപ്സര ജംഗ്ഷനിലുമാണ് കൂടുതൽ വെള്ളക്കെട്ട്.
കുമരകം കമ്മ്യൂണിറ്റി ഹെൽത്തു സെന്റർ റോഡും വെള്ളത്തിലാകുക പതിവാണ്. മഴവെള്ളം ഒഴുകിപ്പോകാൻ ഓട നിർമിക്കാത്തതാണ് റോഡുകൾ തോടുകൾ പോലെയാകാൻ കാരണം. വർഷങ്ങളായിതുടരുന്ന ദുരവസ്ഥയ്ക്കു പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
ഓടകളില്ല; കുമരകത്തെ റോഡുകളിൽ വേനൽ മഴയിൽത്തന്നെ വെള്ളക്കെട്ട്
11:05 PM May 07, 2021 | Deepika.com