പാലാ: മീനച്ചില്‍ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവായി. എം.ജെ. ഹെസക്കിയേല്‍ കണ്‍വീനറും ഫിലോമിനാ ഫിലിപ്പ്, ഷൈലജ രവീന്ദ്രന് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയെയാണ് നിയമിച്ചിരിക്കുന്നത്. ഇ.ജെ. ആഗസ്തി, ആർ. പ്രേംജി,ജോര്‍ജ് വലിയപറമ്പില്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ നീക്കം ചെയ്തു കൊണ്ടാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. എം.ജെ. ഹെസക്കിയേല്‍ കമ്മിറ്റി കണ്‍വീനറായി ചാര്‍ജെടുത്തു.
തകരാറിലായ ജലശുദ്ധീകരണ
സംവിധാനം ഉടനടി നന്നാക്കി അധികൃതര്‍
പാലാ: കോവിഡ് വാര്‍ഡിലെ ജല ശുദ്ധീകരണ സംവിധാനം തകരാറിലായത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ട് മണിക്കൂറുകള്‍ക്കകം നന്നാക്കി കുടിവെള്ള വിതരണം സുഗമമാക്കി. ഒരു രോഗിയുമായുള്ള ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ പാലാ നഗരസഭാ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറെക്കര, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബൈജു കൊല്ലംപറമ്പിൽ, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജന് എന്നിവര്‍ വിഷയത്തിലിടപെടുകയായിരുന്നു. ജല ശുദ്ധീകരണ സംവിധാനം കോവിഡ് വാര്‍ഡില്‍നിന്നു മാറ്റി, അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി തിരികെ കോവിഡ് വാര്‍ഡില്‍ സ്ഥാപിച്ചു.
മീനച്ചില്‍ കാർഷിക ഗ്രാമവികസന ബാങ്കിന് പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
10:05 PM May 07, 2021 | Deepika.com