പാലാ: സെന്റ് തോമസ് കോളജില്‍ ഇംഗ്ലീഷ്, ഹിന്ദി, ജര്‍മൻ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്സ്, ബി.വോക് പ്രിന്റിംഗ് ടെക്നോളജി, ബാച്ചിലര്‍ ഓഫ് സ്പോര്‍ട്സ് മാനേജ്മെന്റ് (എംബിഎ, എംപിഇ/എംപിഇഡി യോഗ്യത) എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും അണ് എയ്ഡഡ് പ്രോഗ്രാമായ കംപ്യൂട്ടര്‍ സയന്‍സിലേക്കും കൊമേഴ്സിലേക്കും (എംകോം/എംസിഎ/എംടെക് യോഗ്യത) ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവര്‍ക്കു മുന്‍ഗണന. യോഗ്യരായവര്‍ ബയോഡേറ്റായും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അപേക്ഷകള്‍ കോളജ് ഇ-മെയില്‍ ഐഡിയായ principal.stc @gmail.com ലേക്ക് മേയ് 24 നു മുമ്പായി അയയ്ക്കണം. എയ്ഡഡ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ കോളജ് വിദ്യാഭ്യാസവകുപ്പ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടറർ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.
താത്കാലിക ഒഴിവ്
വാഴൂർ: വാഴൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്ക്കാലിക ജോലി ചെയ്യുന്നതിന് രണ്ട് ജെപിഎച്ച്എൻ, ഒരു ഫാർമസിസ്റ്റ് തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. പിഎസ്സി യോഗ്യതയുള്ളവർ ആവശ്യമായ രേഖകൾ സഹിതം10ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.
ഗസ്റ്റ് അധ്യാപക ഒഴിവ്
10:05 PM May 07, 2021 | Deepika.com