കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ പെ​ന്‍​സി​ല്‍തു​മ്പി​ല്‍ വി​സ്മ​യ​സ​ന്ദേ​ശ​ങ്ങ​ള്‍ തീ​ര്‍​ത്ത് കോ​ള​ജ് വി​ദ്യാ​ര്‍​ഥി

10:05 PM May 07, 2021 | Deepika.com
ഭ​ര​ണ​ങ്ങാ​നം: കോ​വി​ഡ്-19 സ​മൂ​ഹ​ത്തെ അ​ടി​മു​ടി ബാ​ധി​ച്ച് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി​യ​പ്പോ​ള്‍ സ​മൂ​ഹ​ത്തി​നു വ്യ​ത്യ​സ്ത രീ​തി​യി​ലു​ള്ള സ​ന്ദേ​ശം ന​ല്‍​കു​ക​യാ​ണ് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യ റ്റി​ബി​ന്‍ തോ​മ​സ്. മൈ​ക്രോ ആ​ര്‍​ട്ട് ക​ല​യി​ല്‍ (പെ​ന്‍​സി​ല്‍ കൊ​ത്തു​പ​ണി) ത​ത്പ​ര​നാ​യ റ്റിബി​ന്‍ ആ ​ക​ല​യി​ലൂ​ടെ ത​ന്നെ സ​മൂ​ഹ​ത്തി​നു രോ​ഗ​വ്യാ​പ​ന​ത്തെ​ക്കു​റി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​ണ്. യു​വാ​ക്ക​ള്‍​ക്കു സൃ​ഷ്ടി​പ​ര​മാ​യി ധാ​രാ​ളം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​വാ​ന്‍ സാ​ധി​ക്കും എ​ന്നാ​ണ് റ്റി​ബി​ന്‍ തോ​മ​സി​ന്‍റെ പ​ക്ഷം.
വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ക, പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, മാ​സ്‌​ക് ധ​രി​ക്കു​ക തു​ട​ങ്ങി​യ പ്ര​വൃത്തി​ക​ളി​ലൂ​ടെ യു​വാ​ക്ക​ള്‍ മാ​തൃ​ക​യാ​ക​ണ​മെ​ന്നു​ള്ള സ​ന്ദേ​ശം പെ​ന്‍​സി​ല്‍ കൊ​ത്തു​പ​ണി​യി​ലൂ​ടെ സ​മൂ​ഹ​ത്തി​നു ന​ല്‍​കു​ക​യാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ.
രാ​വി​ലെ മു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്നു പെ​ന്‍​സി​ല്‍ കാ​ര്‍​വിം​ഗ് ചെ​യ്ത​പ്പോ​ള്‍ വൈ​കി​ട്ടോ​ടെ അ​നേ​കം സ​ന്ദേ​ശ​ങ്ങ​ള്‍ കൊ​ത്തി​യെ​ടു​ക്കാ​നാ​യി. ഗു​ണ​പ​ര​മാ​യ ഒ​ത്തി​രി കാ​ര്യ​ങ്ങ​ള്‍ ഇ​നി​യും സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ണ്ടെ​ന്നും അ​തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണു താ​നെ​ന്നും റ്റി​ബി​ന്‍ പ​റ​ഞ്ഞു. പൂ​വ​ത്തോ​ട് അ​റ​മ​ത്ത് പ​രേ​ത​നാ​യ ടോ​മി മാ​ത്യു​വി​ന്‍റെ​യും, സോ​ണി​യ ജോ​സ​ഫി​ന്‍റെ​യും ​പു​ത്ര​നാ​ണ് റ്റി​ബി​ൻ. അ​ലീ​നാ ടോ​മി​യാ​ണ് സ​ഹോ​ദ​രി.