ഭരണങ്ങാനം: കോവിഡ്-19 സമൂഹത്തെ അടിമുടി ബാധിച്ച് ജനജീവിതം ദുസഹമാക്കിയപ്പോള്‍ സമൂഹത്തിനു വ്യത്യസ്ത രീതിയിലുള്ള സന്ദേശം നല്‍കുകയാണ് അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റ്റിബിന്‍ തോമസ്. മൈക്രോ ആര്‍ട്ട് കലയില്‍ (പെന്‍സില്‍ കൊത്തുപണി) തത്പരനായ റ്റിബിന്‍ ആ കലയിലൂടെ തന്നെ സമൂഹത്തിനു രോഗവ്യാപനത്തെക്കുറിച്ചും സാമൂഹിക അകലം പാലിക്കേണ്ടതിനെക്കുറിച്ചും ബോധവത്കരണം നടത്തുകയാണ്. യുവാക്കള്‍ക്കു സൃഷ്ടിപരമായി ധാരാളം കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും എന്നാണ് റ്റിബിന്‍ തോമസിന്റെ പക്ഷം.
വീടും പരിസരവും വൃത്തിയാക്കുക, പച്ചക്കറി കൃഷി ചെയ്യുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ യുവാക്കള്‍ മാതൃകയാകണമെന്നുള്ള സന്ദേശം പെന്‍സില്‍ കൊത്തുപണിയിലൂടെ സമൂഹത്തിനു നല്‍കുകയാണ് ഈ ചെറുപ്പക്കാരൻ.
രാവിലെ മുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു പെന്‍സില്‍ കാര്‍വിംഗ് ചെയ്തപ്പോള്‍ വൈകിട്ടോടെ അനേകം സന്ദേശങ്ങള്‍ കൊത്തിയെടുക്കാനായി. ഗുണപരമായ ഒത്തിരി കാര്യങ്ങള്‍ ഇനിയും സമൂഹത്തെ ബോധ്യപ്പെടുത്താനുണ്ടെന്നും അതിന്റെ പണിപ്പുരയിലാണു താനെന്നും റ്റിബിന്‍ പറഞ്ഞു. പൂവത്തോട് അറമത്ത് പരേതനായ ടോമി മാത്യുവിന്റെയും, സോണിയ ജോസഫിന്റെയും പുത്രനാണ് റ്റിബിൻ. അലീനാ ടോമിയാണ് സഹോദരി.