+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ടൈ​ക്ക​നാ​ല്‍ ദു​ര​ന്ത​ത്തി​ന് നാ​ല​ര​പ​തി​റ്റാ​ണ്ട്; പ്രി​യ​പ്പെ​ട്ട​വ​രു​ടെ സ്മ​ര​ണ​യി​ല്‍ നാ​ട്

കു​റ​വി​ല​ങ്ങാ​ട്: നാ​ടി​നെ​യും നാ​ട്ടു​കാ​രെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യ കൊ​ടൈ​ക്ക​നാ​ല്‍ ദു​ര​ന്ത​ത്തി​ന് ഇ​ന്ന് നാ​ല​ര പ​തി​റ്റാ​ണ്ടി​ന്‍റെ തി​ക​വ്. 1976 മേ​യ് എ​ട്ടി​നാ​യി​രു​ന്നു കു​റ​വി​ല​ങ്ങാ​ടി
കൊ​ടൈ​ക്ക​നാ​ല്‍ ദു​ര​ന്ത​ത്തി​ന് നാ​ല​ര​പ​തി​റ്റാ​ണ്ട്; പ്രി​യ​പ്പെ​ട്ട​വ​രു​ടെ സ്മ​ര​ണ​യി​ല്‍ നാ​ട്
കു​റ​വി​ല​ങ്ങാ​ട്: നാ​ടി​നെ​യും നാ​ട്ടു​കാ​രെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യ കൊ​ടൈ​ക്ക​നാ​ല്‍ ദു​ര​ന്ത​ത്തി​ന് ഇ​ന്ന് നാ​ല​ര പ​തി​റ്റാ​ണ്ടി​ന്‍റെ തി​ക​വ്. 1976 മേ​യ് എ​ട്ടി​നാ​യി​രു​ന്നു കു​റ​വി​ല​ങ്ങാ​ടി​ന്‍റെ പ്രി​യ​പ്പെ​ട്ട 18 പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്ന കൊ​ടൈ​ക്ക​നാ​ല്‍ ബ​സ് ദു​ര​ന്തം. കു​റ​വി​ല​ങ്ങാ​ട്ടെ മു​തി​ര്‍​ന്ന ത​ല​മു​റ​യു​ടെ ഓ​ര്‍​മ​ക​ളി​ല്‍ ഇ​ന്നും സ​ജീ​വ​മാ​ണ് പ്രി​യ​പ്പെ​ട്ട​വ​രു​ടെ വേ​ര്‍​പാ​ടി​ന്‍റെ ആ ​ദി​നം.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ക് ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ല്‍ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഓ​ര്‍​മ​ക​ളി​ല്‍ നി​റ​ഞ്ഞ് ഉ​റ്റ​വ​രും ഉ​ട​യ​വ​രും വീ​ടു​ക​ളി​ല്‍ പ്രാ​ര്‍​ഥ​ന​യി​ല്‍ മു​ഴു​കും. ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മേ ല​ഭ്യ​മാ​കൂ.
അ​നു​സ്മ​ര​ണ​ദി​ന​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​ന​ങ്ങ​ളും അ​വാ​ര്‍​ഡു​ദാ​ന​വും ഇ​ക്കു​റി ഇ​ല്ല. കു​ടും​ബ​സ​മ്മേ​ള​നം ക​ണ​ക്കെ​യു​ള്ള സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഓ​ര്‍​മ​ക​ള്‍ ഒ​രു​മിച്ചു പ​ങ്കി​ടാ​നും ഇ​ക്കു​റി ക​ഴി​യില്ല.
കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ലെ 43 സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രും മൂ​ന്ന് വൈ​ദി​ക​രും ഒ​രു വൈ​ദി​ക വി​ദ്യാ​ര്‍​ഥി​യും ര​ണ്ട് ബ​സ് ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ട്ട 49 അം​ഗ സം​ഘ​മാ​യി​രു​ന്നു കൊ​ടൈ​ക്ക​നാ​ല്‍ സ​ന്ദ​ര്‍​ശി​ച്ച് മ​ട​ങ്ങാ​ന്‍ സ​ന്തോ​ഷ​ത്തോ​ടെ പു​റ​പ്പെ​ട്ട​ത്. തേ​ക്ക​ടി, മ​ധു​ര, കൊ​ടൈ​ക്ക​നാ​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ കാ​ഴ്ച​വി​രു​ന്നി​ല്‍ സ​ന്തോ​ഷി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ ഡം​ഡം​പാ​റ എ​ന്ന സ്ഥ​ല​ത്ത് ബ​സ് വ​ലി​യ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് എ​ന്നും നാ​ടി​ന് അ​ഭി​മാ​ന​മാ​യ ദേ​വ​മാ​താ കോ​ള​ജ് സ്ഥാ​പ​ക മാ​നേ​ജ​രാ​യ ഫാ. ​പോ​ള്‍ ആ​ല​പ്പാ​ട്ട്, ഫാ. ​മാ​ത്യു പ​ട്ട​രു​മ​ഠം എ​ന്നി​വ​രും 16 വി​ശ്വാ​സ​പ​രി​ശീ​ല​ക​രു​മാ​ണ് മ​രി​ച്ച​ത്. കെ.​ഡി. ജോ​ര്‍​ജ് കൂ​നം​മാ​ക്കീ​ല്‍, കെ.​ഡി. വ​ര്‍​ക്കി കൊ​ള്ളി​മാ​ക്കി​യി​ല്‍, സി.​കെ.​വ​ര്‍​ക്കി ചി​റ്റം​വേ​ലി​ല്‍, വി.​കെ. ഐ​സ​ക് വാ​ക്ക​യി​ല്‍, കെ.​എം. ജേ​ക്ക​ബ് കാ​രാം​വേ​ലി​ല്‍, എം.​എം.​ജോ​ണ്‍ കൂ​ഴാ​മ്പാ​ല, എം.​എം. ജോ​സ​ഫ് കൂ​ഴാ​മ്പാ​ല, ടി.​എം. ലൂ​ക്കോ​സ് താ​ന്നി​ക്ക​പ്പു​ഴ, പി.​എം. ജോ​സ​ഫ് പു​ന്ന​ത്താ​ന​ത്ത്, ടി.​ഒ. മാ​ത്യു തേ​ക്കു​ങ്ക​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ ചി​ങ്ങം​തോ​ട്ടം, കെ.​എം. കു​ര്യ​ന്‍ ക​രോ​ട്ടെ​കു​ന്നേ​ല്‍, കെ.​എം. ജോ​സ​ഫ് കൊ​ച്ചു​പു​ര​യ്ക്ക​ല്‍, വ​ര്‍​ക്കി മു​തു​കു​ള​ത്തേ​ല്‍, ദേ​വ​സ്യ പൊ​റ്റ​മ്മേ​ല്‍, ജോ​സ​ഫ് പു​ല്ലം​കു​ന്നേ​ല്‍ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച അ​ധ്യാ​പ​ക​ര്‍.
ഇ​പ്പോ​ള്‍ പ്ലാ​ശ​നാ​ല്‍ പ​ള്ളി​വി​കാ​രി​യാ​യി സേ​വ​നം ചെ​യ്യു​ന്ന ഫാ. ​തോ​മ​സ് ഓ​ലി​ക്ക​ലി​ന്‍റെ ഓ​ര്‍​മ​ക​ളി​ല്‍ അ​പ​ക​ട​ത്തി​ല്‍​നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട അ​നു​ഭ​വം ഇ​ന്നും സ​ജീ​വ​മാ​ണ്. പു​ല​ര്‍​ച്ചെ ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ കോ​ട്ട​യ​ത്തെ ഓ​ഫീ​സി​ല്‍ നി​ന്ന് കു​റ​വി​ല​ങ്ങാ​ട്ടേ​യ്‌​ക്കെ​ത്തി​യ ഫോ​ണ്‍ സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് വി​വ​രം നാ​ട്ടി​ല​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​നു​വ​ദി​ച്ച പ്ര​ത്യേ​ക ബ​സി​ല്‍ അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി​യ​തും മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മൊ​ക്കെ മു​തി​ര്‍​ന്ന ത​ല​മു​റ​യു​ടെ ഓ​ര്‍​മ്മ​ക​ളി​ലു​ണ്ട്.
അ​ധ്യാ​പ​ക ലോ​ക​ത്ത് അ​നേ​കം ശി​ഷ്യ​സ​മ്പ​ത്തു​ള്ള ഡോ. ​കു​ര്യാ​സ് കു​മ്പ​ള​ക്കു​ഴി, എം.​എ​സ്. മാ​ത്യു ചാ​മ​ക്കാ​ലാ, എം.​ഡി. ദേ​വ​സ്യ മാ​പ്പി​ള​പ​റ​മ്പി​ല്‍, വി.​കെ. ലൂ​ക്കാ വാ​ഴ​പ്പ​ള്ളി​ല്‍, ടി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ തേ​ക്കു​ങ്ക​ല്‍, ടി.​എം. ജേ​ക്ക​ബ് കൊ​ല്ലി​ത്തോ​ട്ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ ഓ​ര്‍​മ്മ​ക​ളി​ല്‍ അ​പ​ക​ട​ത്തി​ന്‍റെ പേ​ടി​പ്പെ​ടു​ത്തു​ന്ന ഓ​ര്‍​മ​ക​ളും പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ വേ​ദ​ന​യും ഇ​ന്നു കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കും.