മുണ്ടക്കയം: മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ തുടർച്ചയായി രണ്ടാം ദിവസവും രണ്ടു രോഗികൾ കൂടി മരണമടഞ്ഞു. എരുമേലി കരിങ്കല്ലുംമൂഴി പടിഞ്ഞാറേതടത്തിൽ സജിയുടെ ഭാര്യ രമ (47), മുണ്ടക്കയം പുലിക്കുന്ന് പുതുപ്പറമ്പിൽ ദാസപ്പന്റെ ഭാര്യ ജാനകി (76) എന്നിവരാണ് മരണമടഞ്ഞത്. ജാനകി ഇന്നലെ പുലർച്ചെയും രമ രാവിലെ 11നുമാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രമയെ ശ്വാസ തടസത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ മുണ്ടക്കയം സിഎഫ്എൽടിസിയിൽ എത്തിക്കുകയായിരുന്നു.
രമയുടെ മക്കൾ: അഞ്ജലി, അഞ്ജന, ആരോമൽ, അജിത്ത്. മരുമക്കൾ: സനു, മനു. ജാനകിയുടെ മക്കൾ: രാജൻ, മധു, ഗീത മണി.
മുണ്ടക്കയം സിഎഫ്എൽടിസിയിൽ രണ്ടുപേർകൂടി മരണമടഞ്ഞു
10:04 PM May 07, 2021 | Deepika.com