കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേഖലയിൽ ഇന്നലെ 295 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളെ വച്ച് മേഖലയിലെ ആശ്വാസ കണക്കാണിത്. കാഞ്ഞിരപ്പള്ളി - 74, എരുമേലി - 55, എലിക്കുളം - 50, ചിറക്കടവ് - 40, മണിമല, കൂട്ടിക്കൽ - 21 വീതം, മുണ്ടക്കയം -19, പാറത്തോട് - 10, കോരുത്തോട് - അഞ്ച് എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള കോവിഡ് രോഗികളുടെ കണക്ക്. നിലവിൽ രോഗികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിയെങ്കിലും പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം ഉയർന്നു തന്നെ. രോഗികളിൽ 90 ശതമാനം പേരും വീടുകളിൽ തന്നെയാണ് കഴിയുന്നത്.
കാഞ്ഞിരപ്പള്ളി തമ്പലക്കാട് പെനുവേല്‍ ആശ്രമത്തിലെ അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശ്രമം കോവിഡ് ക്ലസ്റ്റര്‍ ആയി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കാളകെട്ടി ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍, നഴ്സ് എന്നിവരുടെ സേവനം ആശ്രമത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും ഇവരെത്തി പരിശോധന നടത്തുമെന്നും ആവശ്യമായവര്‍ക്ക് ഓക്സിജന്‍ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഇന്നലെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നടത്തിയ പരിശോധനയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച 12 പേർക്കെതിരേ കേസും 50 പേരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
പാലാ: പാലാ നഗരസഭയിൽ ഇന്നലെ 44 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. എലിക്കുളം-50, ഭരണങ്ങാനം-36, കരൂർ-29, മേലുകാവ്-28, പൂഞ്ഞാർ-27, ഈരാറ്റുപേട്ട-24, കുറവിലങ്ങാട്-22, രാമപുരം-18, കടനാട്, കിടങ്ങൂർ-17, തിടനാട്, ഉഴവൂർ-12, വെളിയന്നൂർ, തലപ്പലം-11, മുത്തോലി, കൊഴുവനാൽ-10, മൂന്നിലവ്, മീനച്ചിൽ-8, കടപ്ലാമറ്റം, അകലക്കുന്നം-7, പൂഞ്ഞാർ തെക്കേക്കര-6, മരങ്ങാട്ടുപിള്ളി-5, തലനാട്-2, തീക്കോയി-1 എന്നിങ്ങനെയും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് സ്ഥിരീകരിച്ചു
10:04 PM May 07, 2021 | Deepika.com