ലോക്ക് ഡൗണിൽ ആശ്വാസവുമായി അറവക്കുളം വാര്‍ഡ്
10:04 PM May 07, 2021 | Deepika.com
ഭരണങ്ങാനം: ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ജനങ്ങൾക്ക് സഹായവും ആശ്വാസവുമേകി ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ അറവക്കുളം വാർഡ്. ആവശ്യക്കാർക്ക് ആശുപത്രികളിൽ പോകുന്നതിനു വാഹനസൗകര്യം, അത്യാവശ്യ മരുന്നുകൾ വീടുകളിൽ എത്തിക്കുക, ഉള്ളനാട് ആശുപത്രി, മേരിഗിരി ആശുപത്രി പാലിയേറ്റീവുമായി സഹകരിച്ച് രോഗീപരിചരണം, സമൂഹ അടുക്കള, ഗ്യാസ് ഏജൻസിയുമായി സഹകരിച്ച് വീടുകളിൽ ഗ്യാസ് എത്തിക്കൽ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്താൻ വാർഡുതല സമിതി തീരുമാനിച്ചു. വാർഡ് മെംബർ റെജി മാത്യു വടക്കേമേച്ചേരി അധ്യക്ഷത വഹിച്ചു. റെനു കുന്നേല്‍പുരയിടം, ആന്റോ തെക്കേതുണ്ടം, ഐഡു റോയി, സുനില്‍ തെക്കേതുണ്ടം, സാബു കണ്ടത്തില്‍, അശോകന് വടക്കേടം, ഗിരിജ കുന്നനാകുഴി, മിനി ചാലികോട്ടയില്, ഡെയ്സമ്മ ചൊവ്വാറ്റുകുന്നേല്‍, ജോജോ കണ്ടത്തില്‍, സണ്ണി അട്ടാറമാക്കല്‍, ഏബ്രഹാം മുളംപള്ളി, രവി കോട്ടയില്‍, രാജേഷ് വടക്കേടം, റോയി ഏര്‍ത്തുകുന്നേല്‍ എന്നിവർ പങ്കെടുത്തു. ഫോൺ: 9846228122.