+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ജ​ന​ങ്ങ​ൾ ടൗ​ണി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി‌/​മു​ണ്ട​ക്ക​യം/​പൊ​ൻ​കു​ന്നം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ൽ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം മ​റ​ന്ന് ജ​ന​ങ്ങ​ൾ ടൗ​ണി​ലി​റ​ങ്ങി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ജ​ന​ങ്ങ​ൾ ടൗ​ണി​ൽ
കാ​ഞ്ഞി​ര​പ്പ​ള്ളി‌/​മു​ണ്ട​ക്ക​യം/​പൊ​ൻ​കു​ന്നം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ൽ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം മ​റ​ന്ന് ജ​ന​ങ്ങ​ൾ ടൗ​ണി​ലി​റ​ങ്ങി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​തെ, സാ​മൂ​ഹി​ക അ​ക​ല​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ര​ച്ചുക​യ​റി. കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം, പൊ​ൻ​കു​ന്നം ടൗ​ണു​ക​ളി​ൽ രാ​വി​ലെ മു​ത​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും രം​ഗ​ത്തെ​ത്തി​യ​തോ​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പി​ന്നെ നീ​ണ്ട ക്യൂ ​ആ​രം​ഭി​ച്ചു.
പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​നം, ബേ​ക്ക​റി, മെ​ഡി​ക്ക​ൽ സ്റ്റോ​ർ തു​ട​ങ്ങി​അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച​ത്. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ വ​രെ നീ​ണ്ട ക്യൂ​വാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
ഇ​ന്നു മു​ത​ൽ 16 വ​രെ​യാ​ണ് ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​രി, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി എ​ന്നി​വ വാ​ങ്ങാ​നാ​യി ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. മു​ണ്ട​ക്ക​യ​ത്ത് നി​ല​വി​ൽ നി​രോ​ധ​ന​ജ്ഞ നി​ൽ​ക്കു​ന്പോ​ഴാ​ണ് ഇ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കൊ​പ്പം മു​ണ്ട​ക്ക​യ​ത്ത് എ​ടി​എം കൗ​ണ്ട​റു​ക​ൾ​ക്ക് മു​ന്നി​ലും ആ​ളു​ക​ളു​ടെ നീ​ണ്ട നി​ര ദൃ​ശ്യ​മാ​യി​രു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക്ഡൗ​ൺ നീ​ളു​മോ എ​ന്ന ആ​ശ​ങ്ക​യും കൂ​ട്ട​ത്തോ​ടെ ജ​ന​ങ്ങ​ളെ തെ​രു​വി​ലേ​ക്ക് ഇ​റ​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു.
എ​ന്നാ​ൽ, ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഇ​ത് മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ൾ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ​തി​നാ​ൽ പോ​ലീ​സും ഇ​ള​വു​ന​ൽ​കി. എ​ങ്കി​ലും പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി സ​ത്യ​വാ​ങ്മൂ​ലം ചോ​ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ല്ലാ​ത്ത​വ​രെ താ​ക്കീ​ത് ന​ൽ​കി ക​ട​ത്തി​വി​ട്ടു. ഇ​ട​റോ​ഡു​ക​ളി​ലും പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യാ​ണ് പോ​ലീ​സ് ചെ​റി​യ റോ​ഡു​ക​ളി​ലേ​ക്കും പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ച്ച​ത്.

പാ​ലാ: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ത​ലേ​ദി​വ​സം പോ​ലീ​സ് ഇ​ള​വ​നു​വ​ദി​ച്ച​തോ​ടെ ന​ഗ​രം നി​റ​ഞ്ഞ് ജ​ന​മെ​ത്തി. അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തി​നും സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ബ​ന്ധു വീ​ടു​ക​ളി​ലേ​ക്കും ചേ​ക്കേ​റു​ന്ന​തി​നുമാണ് ജ​നം ന​ഗ​ര​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഇ​ന്ന​ലെ ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ട​ക​മ്പോ​ള​ങ്ങ​ളും സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും വ​ലി​യ ജ​ന​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.
അ​തേ​സ​മ​യം ഇ​ന്ന​ലെ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് താ​ത്കാ​ലി​ക ഇ​ള​വ് അ​നു​വ​ദി​ച്ച മ​ട്ടി​ലാ​യി​രു​ന്നു. എ​ങ്ങും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ കാ​ര്യ​മാ​യി ഉ​ണ്ടാ​യി​രു​ന്നി​ല്ല.