കോവിഡ് മഹാമാരിയില്‍ കൈത്താങ്ങായി തലപ്പലം സഹകരണ ബാങ്ക്
10:04 PM May 07, 2021 | Deepika.com
പ്ലാശനാല്‍: തലപ്പലം സഹകണ ബാങ്കിന്റെ നേതൃത്വത്തില്‍ കോവിഡ്-19 ഹെല്‍പ്പ് ലൈന്‍ സേവനങ്ങള്‍ ആരംഭിച്ചു. കോവിഡ് രോഗികളുടെ ആശുപത്രി യാത്രയ്ക്ക് സൗജന്യ വാഹന സൗകര്യം, കോവിഡ് ബാധിച്ച നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് തുടങ്ങിയവയും ഏർപ്പെടുത്തി. മരുന്നുകളും മറ്റ് ആവശ്യ സാധനങ്ങളും ആവശ്യമുള്ള കോവിഡ് ബാധിത കുടുംബങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ വാഹനം ബാങ്ക് പ്രസിഡന്റ് അഡ്വ. എം.ജെ. സെബാസ്റ്റ്യന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് സുരേന്ദ്രന്, കെ.ആർ. സുനില്‍ കുമാര്‍, തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥന്, സെക്രട്ടറി ഷീജ, ബാങ്ക് മെംബർമാർ, വാര്‍ഡ് മെംബര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ 9037338001 ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടണം.