കോട്ടയം: ജില്ലയിൽ 2153 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2133 പേർക്കും സന്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 20 പേർ രോഗബാധിതരായി. പുതിയതായി 7834 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി 27.48 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 980 പുരുഷൻമാരും 930 സ്ത്രീകളും 243 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 403 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
3063 പേർ രോഗമുക്തരായി. 15,051 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,39,132 പേർ കോവിഡ് ബാധിതരായി. 1,23,151 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 60,653 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
ഇന്ന് വാക്സിനേഷൻ മൂന്നു കേന്ദ്രങ്ങളിൽ മാത്രം
കോട്ടയം: ജില്ലയിൽ ഇന്ന് മൂന്നു കേന്ദ്രങ്ങളിൽ മാത്രമാണ് കോവിഡ് വാക്സിനേഷൻ നടക്കുക. പാലാ, ചങ്ങനാശേരി ജനറൽ ആശുപത്രികളും കോട്ടയം എംഡി സെമിനാരി സ്കൂളുമാണ് കേന്ദ്രങ്ങൾ. മൂന്നിടത്തും 300 ഡോസ് കോവാക്സിനാണ് നൽകുക. ഇതിൽ 70 ശതമാനം ആദ്യ ഡോസ് സ്വീകരിക്കുന്നവർക്കും 30 ശതമാനം രണ്ടാം ഡോസുകാർക്കുമായി നീക്കിവച്ചിരിക്കുന്നു. ആദ്യ ഡോസ് സ്വീകരിക്കുന്നവർ www.cow-in.gov.in എന്ന പോർട്ടൽ മുഖേന ബുക്ക് ചെയ്യണം. രണ്ടാം ഡോസുകാർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്താം. ഇന്ന് കോവിഷീൽഡ് വാക്സിനേഷൻ ഇല്ല.
ജില്ലയിൽ 2153 പേർക്കുകൂടി കോവിഡ്
10:00 PM May 07, 2021 | Deepika.com