+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​​ല്ല​​യി​​ൽ 2153 പേ​​ർ​​ക്കു​​കൂ​​ടി കോ​​വി​​ഡ്

കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ 2153 പേ​​ർ​​ക്കു​​കൂ​​ടി കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. 2133 പേ​​ർ​​ക്കും സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന​​യാ​​ണ് വൈ​​റ​​സ് ബാ​​ധി​​ച്ച​​ത്. സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത
ജി​​ല്ല​​യി​​ൽ 2153 പേ​​ർ​​ക്കു​​കൂ​​ടി കോ​​വി​​ഡ്
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ 2153 പേ​​ർ​​ക്കു​​കൂ​​ടി കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. 2133 പേ​​ർ​​ക്കും സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന​​യാ​​ണ് വൈ​​റ​​സ് ബാ​​ധി​​ച്ച​​ത്. സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തു​​നി​​ന്നെ​​ത്തി​​യ 20 പേ​​ർ രോ​​ഗ​​ബാ​​ധി​​ത​​രാ​​യി. പു​​തി​​യ​​താ​​യി 7834 പ​​രി​​ശോ​​ധ​​നാ​​ഫ​​ല​​ങ്ങ​​ളാ​​ണ് ല​​ഭി​​ച്ച​​ത്.
ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി 27.48 ശ​​ത​​മാ​​ന​​മാ​​ണ്. രോ​​ഗം ബാ​​ധി​​ച്ച​​വ​​രി​​ൽ 980 പു​​രു​​ഷ​​ൻ​​മാ​​രും 930 സ്ത്രീ​​ക​​ളും 243 കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. 60 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള 403 പേ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.
3063 പേ​​ർ രോ​​ഗ​​മു​​ക്ത​​രാ​​യി. 15,051 പേ​​രാ​​ണ് നി​​ല​​വി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ഇ​​തു​​വ​​രെ ആ​​കെ 1,39,132 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യി. 1,23,151 പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി. ജി​​ല്ല​​യി​​ൽ ആ​​കെ 60,653 പേ​​ർ ക്വാ​​റ​​ന്‍റൈ​​നി​​ൽ ക​​ഴി​​യു​​ന്നു​​ണ്ട്.

ഇ​ന്ന് വാ​ക്സി​നേ​ഷ​ൻ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്രം

കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ ഇ​​ന്ന് മൂ​​ന്നു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് കോ​​വി​​ഡ് വാ​​ക്സി​​നേ​​ഷ​​ൻ ന​​ട​​ക്കു​​ക. പാ​​ലാ, ച​​ങ്ങ​​നാ​​ശേ​​രി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​ക​​ളും കോ​​ട്ട​​യം എം​​ഡി സെ​​മി​​നാ​​രി സ്കൂ​​ളു​​മാ​​ണ് കേ​​ന്ദ്ര​​ങ്ങ​​ൾ. മൂ​​ന്നി​​ട​​ത്തും 300 ഡോ​​സ് കോ​​വാ​​ക്സി​​നാ​​ണ് ന​​ൽ​​കു​​ക. ഇ​​തി​​ൽ 70 ശ​​ത​​മാ​​നം ആ​​ദ്യ ഡോ​​സ് സ്വീ​​ക​​രി​​ക്കു​​ന്ന​​വ​​ർ​​ക്കും 30 ശ​​ത​​മാ​​നം ര​​ണ്ടാം ഡോ​​സു​​കാ​​ർ​​ക്കു​​മാ​​യി നീ​​ക്കി​​വ​​ച്ചി​​രി​​ക്കു​​ന്നു. ആ​​ദ്യ ഡോ​​സ് സ്വീ​​ക​​രി​​ക്കു​​ന്ന​​വ​​ർ www.cow-in.gov.in എ​​ന്ന പോ​​ർ​​ട്ട​​ൽ മു​​ഖേ​​ന ബു​​ക്ക് ചെ​​യ്യ​​ണം. ര​​ണ്ടാം ഡോ​​സു​​കാ​​ർ​​ക്ക് വാ​​ക്സി​​നേ​​ഷ​​ൻ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ നേ​​രി​​ട്ടെ​​ത്തി സ്പോ​​ട്ട് ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. ഇ​​ന്ന് കോ​​വി​​ഷീ​​ൽ​​ഡ് വാ​​ക്സി​​നേ​​ഷ​​ൻ ഇ​​ല്ല.