ലോക്ക്ഡൗൺ: ഇ​​ന്നു​​മു​​ത​​ൽ ക​​ർ​​ശ​​ന പ​​രി​​ശോ​​ധ​​ന

10:00 PM May 07, 2021 | Deepika.com
കോ​​ട്ട​​യം: ഇ​​ന്ന് ലോ​​ക് ഡൗ​​ണ്‍ തു​​ട​​ങ്ങു​​ന്ന​​തോ​​ടെ ജി​​ല്ലാ അ​​തി​​ർ​​ത്തി​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ക​​ർ​​ക്ക​​ശ​​മാ​​ക്കും. ആ​​രോ​​ഗ്യം, പാ​​ൽ, പ​​ത്രം, അ​​വ​​ശ്യ​​സേ​​വ​​നം എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വാ​​ഹ​​ന​​ങ്ങ​​ൾ ഒ​​ഴി​​കെ ജി​​ല്ലാ​​തി​​ർ​​ത്തി ക​​ട​​ക്കു​​ന്ന​​തി​​ന് ക​​ടു​​ത്ത നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തും. ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് ജി​​ല്ല​​യി​​ൽ ച​​ര​​ക്കു​​ക​​ളു​​മാ​​യി വ​​ന്ന ട്ര​​ക്കു​​ക​​ളും മ​​റ്റ് വാ​​ഹ​​ന​​ങ്ങ​​ളും ഇ​​ന്ന​​ലെ​​ത്ത​​ന്നെ തി​​രി​​കെ പോ​​കാ​​ൻ നി​​ർ​​ദേ​​ശ​​മു​​ണ്ടാ​​യി.
ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പ​​രി​​ശോ​​ധ​​ന​​യും ക​​ർ​​ക്ക​​ശ​​മാ​​ക്കും. ക​​ന്പം, തേ​​നി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്ക് ഭ​​ക്ഷ്യ​​സാ​​ധ​​ന​​ങ്ങ​​ൾ​​ക്ക് പോ​​യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മു​​ത​​ൽ നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. അ​​വി​​ടെ നി​​ന്നും തി​​രി​​കെ എ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളും പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ശേ​​ഷ​​മേ കേ​​ര​​ള​​ത്തി​​ലേ​​ക്ക് ക​​ട​​ത്തി​​വി​​ടൂ. ആ​​ശു​​പ​​ത്രി​​ക​​ളി​​ലേ​​ക്ക് പോ​​കു​​ന്ന​​വ​​രു​​ടെ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് നി​​യ​​ന്ത്ര​​ണ​​മു​​ണ്ടാ​​കി​​ല്ല.
ഇ​​ന്ന് മു​​ത​​ൽ 16 വ​​രെ ബ​​സ് ഗ​​താ​​ഗ​​തം പൂ​​ർ​​ണ​​മാ​​യി നി​​രോ​​ധി​​ച്ചി​​ട്ടു​​ണ്ട്. അ​​വ​​ശ്യ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഒ​​ഴി​​കെ സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ൾ നി​​ര​​ത്തി​​ലി​​റ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ല. ക​​ട​​ക​​ന്പോ​​ള​​ങ്ങ​​ൾ നി​​ശ്ചി​​ത സ​​മ​​യ​​ത്തു മാ​​ത്ര​​മേ പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ അ​​നു​​മ​​തി​​യു​​ള്ളു. വി​​വാ​​ഹം, മ​​ര​​ണം തു​​ട​​ങ്ങി​​യ​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട യാ​​ത്ര​​ക​​ൾ​​ക്ക് രേ​​ഖ​​ക​​ൾ കൈ​​വ​​ശം വ​​യ്ക്ക​​ണ​​മെ​​ന്നാ​​ണ് നി​​ർ​​ദേ​​ശം.
ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളി​​ലേ​​ക്കും വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തി​​നും ഉ​​ൾ​​പ്പെ​​ടെ യാ​​ത്ര​​ക​​ൾ അ​​നു​​വ​​ദി​​ക്കി​​ല്ല. അ​​വ​​ശ്യ​​യാ​​ത്ര​​ക​​ളി​​ൽ വാ​​ഹ​​ന​​ത്തി​​നു​​ള്ളി​​ലും മാ​​സ്ക് ധ​​രി​​ക്ക​​ണം.