ജി​​ല്ല​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സി​​എ​​ഫ്എ​​ൽ​​ടി​​സി പ്ര​​വ​​ർ​​ത്ത​​നം തുടങ്ങി

10:00 PM May 07, 2021 | Deepika.com
കോ​​ട്ട​​യം: കോ​​വി​​ഡ് ര​​ണ്ടാം ഘ​​ട്ട വ്യാ​​പ​​നം അ​​തി​​രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ക​​യും ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി നി​​ര​​ക്ക് ജി​​ല്ല​​യി​​ൽ 25 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ നി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കോ​​വി​​ഡ് രോ​​ഗി​​ക​​ൾ​​ക്ക് മെ​​ച്ച​​പ്പെ​​ട്ട ചി​​കി​​ത്സ ഉ​​റ​​പ്പ് വ​​രു​​ത്തു​​ന്ന​​തി​​ന് 300 ബെ​​ഡു​​ക​​ളും അ​​നു​​ബ​​ന്ധ സൗ​​ക​​ര്യ​​ങ്ങ​​ളു​​മു​​ള്ള സി​​എ​​ഫ്എ​​ൽ​​ടി​​സി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ണ​​ർ​​കാ​​ട് പ​​ള്ളി പാ​​രി​​ഷ് ഹാ​​ളി​​ൽ ര​​ണ്ടു നി​​ല​​ക​​ളി​​ലാ​​യി പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു.
രോ​​ഗി​​ക​​ളെ അ​​ഡ്മി​​റ്റ് ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ കു​​റ​​ഞ്ഞു​​വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ജി​​ല്ല​​യി​​ലെ​​ഏ​​റ്റ​​വും വ​​ലി​​യ സി​​എ​​ഫ്എ​​ൽ​​ടി​​സി​​ക്കാ​​ണ് രൂ​​പം കൊ​​ടു​​ത്തി​​ട്ടു​​ള്ള​​ത്. സി​​എ​​ഫ്എ​​ൽ​​ടി​​സി​​യി​​ൽ 300 ബെ​​ഡു​​ക​​ളാ​​ണ് ഇ​​പ്പോ​​ൾ നി​​ല​​വി​​ലു​​ള്ള​​ത്. ഇ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഒ​​രു ഓ​​ക്സി​​ജ​​ൻ പാ​​ർ​​ല​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു.
രോ​​ഗി​​ക​​ൾ​​ക്ക് മ​​ണ​​ർ​​കാ​​ട് സി​​എ​​ഫ്എ​​ൽ​​ടി​​സി​​യി​​ൽ വ​​ന്ന് ഓ​​ക്സി​​ജ​​ന്‍റെ അ​​ള​​വ് പ​​രി​​ശോ​​ധി​​ക്കാ​​ൻ സൗ​​ക​​രി​​യ​​മു​​ണ്ട്. മ​​റ്റ് ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ൾ ഒ​​ന്നും ഇ​​ല്ലാ​​ത്ത​​വ​​ർ​​ക്ക് വീ​​ട്ടി​​ൽ ത​​ന്നെ ക്വാ​​റ​​ന്‍റൈ​​നി​​ൽ ഇ​​രി​​ക്കാം. കൂ​​ടു​​ത​​ൽ ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ളു​​ള്ള​​വ​​രെ സി​​എ​​ഫ്എ​​ൽ​​ടി​​സി​​യി​​ൽ അ​​ഡ്മി​​റ്റ് ആ​​ക്കാ​​നും ഗു​​രു​​ത​​ര പ്ര​​ശ്ന​​മു​​ള്ള രോ​​ഗി​​ക​​ളെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റു​​വാ​​നു​​മു​​ള്ള ആം​​ബു​​ല​​ൻ​​സ് സൗ​​ക​​ര്യ​​ങ്ങ​​ൾ അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്തു.
80 ല​​ക്ഷം രൂ​​പ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്രോ​​ജ​​ക്ടി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി അ​​നു​​മ​​തി വാ​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വാ​​ക്സി​​ൻ ച​​ല​​ഞ്ചി​​ലേ​​ക്ക് ഒ​​രു കോ​​ടി രൂ​​പ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ന​​ൽ​​കും. സി​​എ​​ഫ്എ​​ൽ​​ടി​​സി​​യി​​ലേ​​ക്ക് ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ളു​​മാ​​യി സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ രം​​ഗ​​ത്തു​​ണ്ട്.
സി​​എ​​ഫ്എ​​ൽ​​ടി​​സി​​യു​​ടെ സു​​ഗ​​മ​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ​​യും സെ​​ക്ര​​ട്ട​​റി​​യു​​ടെ​​യും പേ​​രി​​ൽ സി​​എ​​ഫ്എ​​ൽ​​ടി​​സി​​ക്കു വേ​​ണ്ടി തു​​ട​​ങ്ങി​​യ ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് ((A/c. No. 2982000103037465, IFSCode-PUNB0298200 പ​​ഞ്ചാ​​ബ് നാ​​ഷ​​ണ​​ൽ ബാ​​ങ്ക്) സം​​ഭാ​​വ​​ന​​ക​​ൾ സ്വീ​​ക​​രി​​ക്കും.
സി​​എ​​ഫ്എ​​ൽ​​ടി​​സി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടി. ​​എ​​സ്. ശ​​ര​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടി​​യ യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ്മ​​ല ജി​​മ്മി ഡോ. ​​റെ​​ക്സി​​ന് ചാ​​ർ​​ജ് ന​​ൽ​​കി നി​​ർ​​വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ൾ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.