കോട്ടയം: കോവിഡ് രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷമായി തുടരുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലയിൽ 25 ശതമാനത്തിനു മുകളിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്തുന്നതിന് 300 ബെഡുകളും അനുബന്ധ സൗകര്യങ്ങളുമുള്ള സിഎഫ്എൽടിസി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണർകാട് പള്ളി പാരിഷ് ഹാളിൽ രണ്ടു നിലകളിലായി പ്രവർത്തനം ആരംഭിച്ചു.
രോഗികളെ അഡ്മിറ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ ആശുപത്രികളിൽ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് ജില്ലയിലെഏറ്റവും വലിയ സിഎഫ്എൽടിസിക്കാണ് രൂപം കൊടുത്തിട്ടുള്ളത്. സിഎഫ്എൽടിസിയിൽ 300 ബെഡുകളാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിനോടനുബന്ധിച്ച് ഒരു ഓക്സിജൻ പാർലറും പ്രവർത്തിക്കുന്നു.
രോഗികൾക്ക് മണർകാട് സിഎഫ്എൽടിസിയിൽ വന്ന് ഓക്സിജന്റെ അളവ് പരിശോധിക്കാൻ സൗകരിയമുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവർക്ക് വീട്ടിൽ തന്നെ ക്വാറന്റൈനിൽ ഇരിക്കാം. കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ സിഎഫ്എൽടിസിയിൽ അഡ്മിറ്റ് ആക്കാനും ഗുരുതര പ്രശ്നമുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റുവാനുമുള്ള ആംബുലൻസ് സൗകര്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചെയ്തു.
80 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് പ്രോജക്ടിൽ ഉൾപ്പെടുത്തി അനുമതി വാങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ഒരു കോടി രൂപ ജില്ലാ പഞ്ചായത്ത് നൽകും. സിഎഫ്എൽടിസിയിലേക്ക് ആവശ്യമുള്ള സാധനങ്ങളുമായി സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.
സിഎഫ്എൽടിസിയുടെ സുഗമമായ പ്രവർത്തനത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിൽ സിഎഫ്എൽടിസിക്കു വേണ്ടി തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് ((A/c. No. 2982000103037465, IFSCode-PUNB0298200 പഞ്ചാബ് നാഷണൽ ബാങ്ക്) സംഭാവനകൾ സ്വീകരിക്കും.
സിഎഫ്എൽടിസിയുടെ ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എസ്. ശരത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഡോ. റെക്സിന് ചാർജ് നൽകി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.