കോട്ടയം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വാക്സിൻ ചലഞ്ച് ഏറ്റെടുത്ത കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ മുഴുവൻ ജീവനക്കാരും ആറു ദിവസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും അസിസ്റ്റന്റ് ഡയറക്ടറുടെയും ഓഫീസുകളിലും പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിലുമായി ജോലിചെയ്യുന്ന 62 ജീവനക്കാരും ഇതിൽ പങ്കുചേർന്നു.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവച്ച ശന്പളം ഈ മാസം മുതൽ ജീവനക്കാർക്ക് തിരികെ നൽകുന്നതിന് സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഇതിൽ ആദ്യ ഗഡുവായ ആറ് ദിവസത്തെ ശന്പളമാണ് ഇവർ സംഭാവന ചെയ്തത്.
വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് പഞ്ചായത്ത് വകുപ്പ്
10:00 PM May 07, 2021 | Deepika.com