വീ​​ട്ടി​​ൽ ക​​ഴി​​യു​​ന്ന കോ​​വി​​ഡ് ബാ​​ധി​​ത​​ർ​​ക്ക് ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​യാ​​ൽ എ​​ന്തു ചെ​​യ്യ​​ണം?

10:00 PM May 07, 2021 | Deepika.com
കോ​​ട്ട​​യം: ശ്വാ​​സം​​മു​​ട്ട​​ൽ, അ​​മി​​ത​​മാ​​യ ക്ഷീ​​ണം, നി​​ർ​​ത്താ​​തെ​​യു​​ള്ള ചു​​മ, മൂ​​ന്നു ദി​​വ​​സ​​ത്തി​​ൽ കൂ​​ടു​​ത​​ൽ നീ​​ണ്ടു നി​​ൽ​​ക്കു​​ന്ന പ​​നി തു​​ട​​ങ്ങി​​യ പ്ര​​ശ്ന​​ങ്ങ​​ളു​​ള്ള​​വ​​ർ പ്ര​​ദേ​​ശ​​ത്തെ ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യോ ആ​​ശാ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യോ അ​​റി​​യി​​ച്ച​​ശേ​​ഷം തൊ​​ട്ട​​ടു​​ത്ത സി​​എ​​ഫ്എ​​ൽ​​ടി​​സി​​യി​​ലോ സി​​എ​​സ്എ​​ൽ​​ടി​​സി​​യി​​ലോ എ​​ത്ത​​ണം.
ജി​​ല്ല​​യി​​ലെ എ​​ല്ലാ ബ്ലോ​​ക്കു​​ക​​ളി​​ലും മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലും കു​​റ​​ഞ്ഞ​​ത് ഓ​​രോ സി​​എ​​ഫ്എ​​ൽ​​ടി​​സി​​യും എ​​ല്ലാ താ​​ലൂ​​ക്കു​​ക​​ളി​​ലും കു​​റ​​ഞ്ഞ​​ത് ഒ​​രു എ​​സ്എ​​ൽ​​ടി​​സി​​യും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്.
പ​​രി​​ച​​ര​​ണ കേ​​ന്ദ്ര​​ത്തി​​ലെ ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ൾ​​സ് ഓ​​ക്സി​​മീ​​റ്റ​​ർ ഉ​​പ​​യോ​​ഗി​​ച്ച് ഓ​​ക്സി​​ജ​​ൻ നി​​ല, പൊ​​തു ആ​​രോ​​ഗ്യ നി​​ല എ​​ന്നി​​വ പ​​രി​​ശോ​​ധി​​ച്ച ശേ​​ഷം ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ തു​​ട​​ർ ചി​​കി​​ത്സ​​യ്ക്കു​​വേ​​ണ്ട ക്ര​​മീ​​ക​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തും.
ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മ​​ല്ലാ​​തെ രോ​​ഗി​​ക​​ൾ നേ​​രി​​ട്ട് ആ​​ശു​​പ​​ത്രി​​ക​​ളി​​ലോ, മ​​റ്റു ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ലോ എ​​ത്ത​​രു​​ത്. വീ​​ട്ടി​​ൽ ക​​ഴി​​യു​​ന്ന കോ​​വി​​ഡ് രോ​​ഗി​​ക​​ൾ​​ക്കും ക്വാ​​റ​​ന്‍റൈ​​നി​​ലു​​ള്ള​​വ​​ർ​​ക്കും മ​​റ്റെ​​ന്തെ​​ങ്കി​​ലും ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​യാ​​ൽ esanjeevani opd.in എ​​ന്ന വെ​​ബ്സൈ​​റ്റ് മു​​ഖേ​​ന​​യോ ഇ-​​സ​​ഞ്ജീ​​വ​​നി മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​ൻ മു​​ഖേ​​ന​​യോ ഓ​​ണ്‍​ലൈ​​നി​​ൽ ഡോ​​ക്ട​​റു​​ടെ സേ​​വ​​നം തേ​​ടാ​​വു​​ന്ന​​താ​​ണ്.