കോട്ടയം: ശ്വാസംമുട്ടൽ, അമിതമായ ക്ഷീണം, നിർത്താതെയുള്ള ചുമ, മൂന്നു ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനി തുടങ്ങിയ പ്രശ്നങ്ങളുള്ളവർ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെയോ ആശാ പ്രവർത്തകരെയോ അറിയിച്ചശേഷം തൊട്ടടുത്ത സിഎഫ്എൽടിസിയിലോ സിഎസ്എൽടിസിയിലോ എത്തണം.
ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും കുറഞ്ഞത് ഓരോ സിഎഫ്എൽടിസിയും എല്ലാ താലൂക്കുകളിലും കുറഞ്ഞത് ഒരു എസ്എൽടിസിയും പ്രവർത്തിക്കുന്നുണ്ട്.
പരിചരണ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ഓക്സിജൻ നില, പൊതു ആരോഗ്യ നില എന്നിവ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ തുടർ ചികിത്സയ്ക്കുവേണ്ട ക്രമീകരണം ഏർപ്പെടുത്തും.
ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരമല്ലാതെ രോഗികൾ നേരിട്ട് ആശുപത്രികളിലോ, മറ്റു ആരോഗ്യ കേന്ദ്രങ്ങളിലോ എത്തരുത്. വീട്ടിൽ കഴിയുന്ന കോവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ esanjeevani opd.in എന്ന വെബ്സൈറ്റ് മുഖേനയോ ഇ-സഞ്ജീവനി മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ ഓണ്‍ലൈനിൽ ഡോക്ടറുടെ സേവനം തേടാവുന്നതാണ്.