കാസർഗോഡ്: ജില്ലയില്‍ 1158 പേര് കൂടി കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.2 ആണ്. 196 പേര് രോഗമുക്തരായി. നിലവില്‍ 14,243 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. വീടുകളില്‍ 16,769 പേരും സ്ഥാപനങ്ങളില്‍ 793 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,562 പേരാണ്. പുതിയതായി 1547 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 5603 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു. 2350 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1249 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 1059 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍നിന്നും 196 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 53,244 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 38,605 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.