തിരുവമ്പാടി: മലയോരജനതയുടെ വാസാവകാശവും ജീവാവകാശവും ഉറപ്പുവരുത്തുന്നതിനായി താമരശേരി രൂപത എകെസിസിയുടെ നേതൃത്വത്തിൽ ‘വീട്ടുമുറ്റ നിലനിൽപ്പ് സമരപരമ്പര’ നടത്തി. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സെബാസ്റ്റ്യൻ വടക്കേതടത്തിലിന്റെ നാടായ കോനൂർകണ്ടിയിൽ നടന്ന ചടങ്ങ് എകെസിസി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ആദിവാസി കുടുംബങ്ങൾ അടക്കം നൂറുകണക്കിന് കുടുംബങ്ങൾ ജാതി മത രാഷ്ട്രീയ ഭേദമന്യേ തങ്ങളുടെ വീട്ടുമുറ്റത്ത് സമരപ്രഖ്യാപനം നടത്തി. സംഘടനയുടെ മുഴുവൻ കേന്ദ്ര നിർവാഹക സമിതി അംഗങ്ങളും അവരുടെ കുടുംബങ്ങളും സമരപരമ്പരയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വീട്ടുമുറ്റത്തു അണിചേർന്നു. തുടർന്നുവരുന്ന ദിവസങ്ങളിൽ പീടികപ്പാറ, വെണ്ടേക്കുംപൊയിൽ, തോട്ടുമുക്കം, വാലില്ലാപ്പുഴ, കക്കാടംപൊയിൽ, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, കരിമ്പ് തുടങ്ങിയ വന്യമൃഗശല്യവും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങളും നേരിടുന്ന പ്രദേശങ്ങളിലെല്ലാം നിലനിൽപ്പ് സമരപരമ്പര ആവർത്തിക്കും.
ഞായറാഴ്ച നിലനിൽപ്പ് സമരത്തിൽ സംഘടനയുടെ മുഴുവൻ പ്രവർത്തകസമിതി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഐക്യദാർഢ്യം പ്രകടിപ്പിക്കും. സെബാസ്റ്റ്യന്റെ കുടുംബത്തിന് ഉടൻ അർഹമായ നഷ്ടപരിഹാരവും അടുത്ത ബന്ധുവിന് സർക്കാർ ജോലിയും നൽകണമെന്ന് എകെസിസി ആവശ്യപ്പെട്ടു.
മനുഷ്യന്റെ നിലനിൽപ്പിനുള്ള അവകാശം നഷ്ടപ്പെടുത്തിയ വൈൽഡ് ലൈഫ് വാർഡൻ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു വ്യക്തിപരമായി നഷ്ടം നൽകണം. ഇല്ലെങ്കിൽ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
മനുഷ്യജീവന് വന്യജീവികളുടെ വിലപോലുംകൽപ്പിക്കാത്ത ഭരണസംവിധാനങ്ങളും ഉദ്യോഗസ്ഥവൃന്ദവും നാടിന് ആപത്തായി മാറിക്കൊണ്ടിരിക്കുകയാണന്ന് എകെസിസി വിലയിരുത്തി.
സമരപ്രഖ്യാപനത്തിൽ രൂപതാ ഡയറക്ടർ ഫാ. മെൽവിൻ വെള്ളയ്ക്കാകുടിയിൽ, അസി. ഡയറക്ടർ സബിൻ തൂമുള്ളി, ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ, കൂനൂർ കണ്ടി യൂണിറ്റ് ഡയറക്ടർ ഫാ. അനുഗ്രഹ്, ഗ്ലോബൽ സെക്രട്ടറി ബേബി പെരുമാലിൽ, രൂപതാ വൈസ് പ്രസിഡന്റ് തോമസ് മുണ്ടം പ്ലാക്കൽ, ഷാജി കണ്ടത്തിൽ, പ്രിൻസ് തിനംപറമ്പിൽ, മാർട്ടിൻ തച്ചിൽ, ഗ്ലോബൽ പ്രതിനിധി ട്രീസ ഞരളക്കാട്, തോട്ടുമുക്കം ഫൊറോന പ്രസിഡന്റ് സാബു എന്നിവർ പ്രസംഗിച്ചു.