പുൽപ്പള്ളി: 30 വർഷത്തെ സേവനത്തിന് ശേഷം ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച ചെതലയം ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ബാബുവിന് വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. കെ.ആർ. ജയരാജ് ഉപഹാരം നൽകി.
ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. സി.ഡി. ബാബു, പി.എ. ഡിവൻസ്, എം.ബി. ബാബു, കെ.ജെ. ജോസ്, ലിയോ പോൾ എന്നിവർ പ്രസംഗിച്ചു.
കുഴൽക്കിണർ നിർമാണത്തിനുള്ള നിരോധനം
പിൻവലിച്ചതായി ജില്ലാ കളക്ടർ
കൽപ്പറ്റ: ജില്ലയിൽ കുഴൽക്കിണർ നിർമാണത്തിന് 31 വരെ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചതായി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സാമാന്യം നല്ല മഴ ലഭിച്ചതിനെ തുടർന്ന് വരൾച്ചാ സാധ്യത കുറഞ്ഞതിനാലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും അനുമതി നേടിയതിനു ശേഷം മാത്രമാണ് കുഴൽക്കിണർ നിർമിക്കുന്നതെന്ന് ഉറപ്പാക്കണം.
ഭൂജലവകുപ്പ്, രജിസ്ട്രേഡ് ഏജൻസികൾ എന്നിവ മുഖേനയുള്ള കുഴൽക്കിണർ നിർമ്മാണത്തിന് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകാവൂ എന്നും ജില്ലാ കലക്ടർ ഉത്തരവിൽ വ്യക്തമാക്കി.