പലചരക്ക്, പച്ചക്കറി കടകൾക്ക് ഇന്നു പ്രവർത്തിക്കാം
12:17 AM May 07, 2021 | Deepika.com
തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിലെ പലചരക്ക്, പച്ചക്കറി കടകൾക്ക് ഇന്നു മാത്രം രാവിലെ ഒന്‍പതു മുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ദൈനംദിന ആവശ്യങ്ങ ൾ നിറവേറ്റുന്നതിനുവേണ്ടി മാത്രമാണ് ഇന്ന് ഇളവനുവദിക്കുക. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും സെക്ടറൽ മജിസ്ട്രേറ്റുമാരും തദ്ദേശ സ്വയംഭരണ അധികൃതരും പോലീസും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കളക്ടർ അറിയിച്ചു.