നെന്മാറ: നന്മഫൗണ്ടേഷൻ നെ·ാറ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം കെ.ബാബു എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, വൈസ് പ്രസിഡന്റ് സി.പ്രകാശൻ, പോലീസ് ഇൻസ്പെക്ടർ ദീപ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത്, അബ്ബാസ് നെന്മാറ, കബീർ ഹാജി, മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
കാർ പിന്തുടർന്നു പിടികൂടി
കൊഴിഞ്ഞാന്പാറ: ടൗണിൽ വാഹന പരിശോധനയ്ക്കിക്കിടെ നിർത്താൻ കൈ കാണിച്ച പോലീസിനെ ഇടിച്ച് മുറിവേൽപ്പിച്ച് രക്ഷപ്പെട്ട കാറിനെ പിന്തുടർന്ന ആലത്തൂരിൽ വെച്ച് പിടി കുടി. അരുവിക്കര പാലോട് അശ്വിൻ (21 ) ആണ് കാറിൽ നിന്നും പിടികൂടിയത്. കൊഴിഞ്ഞാന്പാറ പോലീസ് പിന്തുടരുന്ന തറിഞ്ഞ് കാറിലുണ്ടായിരുന്ന രണ്ടു പേർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. കൊഴിഞ്ഞാന്പാറ ഐസ്.എച്ച്.ഒ ഇൻസ്പെക്ടർ അജിത്ത് കുമാറും സംഘവുമാണ് നിർത്താതെ പോയ വണ്ടിയെ പിന്തുടർന്നത്. കാറിടി ച്ചതിൽ സി.പി.ഒ.രാമസ്വാമിക്ക് വലതു കൈയിൽ സാരമായി പരിക്കേറ്റിട്ടുണ്ട്.
കോവിഡ് ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം
11:48 PM May 06, 2021 | Deepika.com