കാട്ടാക്കട : കുറ്റിച്ചലിലെ പരുത്തിപ്പള്ളി കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ വാക്സിൻ സ്വീകരിക്കാനെത്തിയവരും ആരോഗ്യ പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റവും ഉന്തിലും തള്ളിലും കലാശിച്ചു. വാക്സിനെടുക്കാൻ എത്തിയവരെക്കൊണ്ട് ആശുപത്രി പരിസരം നിറഞ്ഞു കവിഞ്ഞതോടെ ബഹളവും വയോധികർ ഉൾപ്പടെയുള്ളവർ തിക്കിലും തിരക്കിലും പെട്ട് വീഴുന്നതും കണ്ടതോടെ വാക്സിൻ വിതരണം നിർത്തിവച്ച് ആശുപത്രി അധികൃതർ പ്രവേശന കവാടം അടച്ചിട്ടു.
ഇത് വലിയ തരത്തിലുള്ള പ്രതിഷേധത്തിനിടയാക്കി. ഒടുവിൽ ആൾകൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് എത്തേണ്ടി വന്നു. സാമൂഹിക അകലം പാലിക്കാതെ750 ലേറെ പേർ കൂട്ടമായും വരിയിലായും നിന്നെങ്കിലും ടോക്കൺ നൽകിയത് 170 പേർക്ക് മാത്രമാണ്. നേരത്തെ ഇതേ കേന്ദ്രത്തിൽ വാക്സിൻ ക്ഷാമം ഉണ്ടായിരുന്നു. ഈ കേന്ദ്രത്തിൽ 170 കോവിഡ് വാക്സിൻ ആണ് അനുവദിച്ചത്. എന്നാൽ വാക്സിൻ കിട്ടുമെന്ന് കരുതിയാണ് ആൾക്കാർ എത്തിയത്. തുടർന്ന് മെഡിക്കൽ ഓഫീസർ ജില്ലാകേന്ദ്രവുമായി ബന്ധപ്പെടുകയും കൂടുതൽ വാക്സിൻ എത്തിക്കാൻ നടപടി എടുക്കുകയും ചെയ്തു. മലയോരപിന്നോക്ക ഗ്രാമമായ കുറ്റിച്ചൽ ആദിവാസി മേഖലകൂടിയാണ്. ആദിവാസികൾ അടക്കം പ്രായം ചെന്നവരാണ് സെക്കൻഡ് ഡോസ് എടുക്കാൻ എത്തിയത്. അതാണ് ഇത്രയും തിരക്കിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.പൊതുവെ കോവിഡ് വ്യാപനം കൂടിയ പ്രദേശമാണ് കുറ്റിച്ചൽ.കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 90 ശതമാനത്തിൽ എത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ വാക്സിനു വേണ്ടിയുള്ള ജനക്കൂട്ടം രോഗവ്യാപനം ഇനിയും ഉയർത്തുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.