കൊച്ചി: എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ ആരംഭിച്ചു. ആംബുലന്‍സുകളും സജ്ജമാക്കി. വീടുകളില്‍ മരണം സംഭവിക്കുകയാണെങ്കില്‍ കണ്ട്രോള് റൂമില്‍നിന്ന് നേരിട്ടെത്തി മരണം സ്ഥിരീകരിക്കും. പിന്നീട് കോവിഡ് പരിശോധന കൂടാതെതന്നെ മറ്റു നടപടികളിലേക്കു കടക്കാം. തദ്ദേശ സ്ഥാപനങ്ങളില്‍ ശ്മശാനങ്ങൾ പൂര്‍ണസജ്ജമാക്കണം.
പഞ്ചായത്തുകളില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത രോഗികളെ മാത്രമേ താലൂക്ക് തലത്തിലേക്കും ജില്ലാ തലത്തിലേക്കും എത്തിക്കേണ്ടതുള്ളൂ. പഞ്ചായത്തുകള്‍ക്ക് നേരിട്ട് ഓക്സിജന്‍ ബെഡുകള്‍ ക്രമീകരിക്കാം.
പഞ്ചായത്തുകളിൽ കണ്ട്രോള് റൂമും ആംബുലന്‍സും
11:35 PM May 06, 2021 | Deepika.com