+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആധി​ക​ളോ​ടെ വീ​ണ്ടും അ​ട​ച്ചി​ട​ല്‍

സ്വ​ന്തം ലേ​ഖ​ക​ര്‍കൊ​ച്ചി: ഒ​ന്നാം സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യ്ക്കു​ണ്ടാ​യ ത​ക​ര്‍​ച്ച​യി​ല്‍നി​ന്നും ജീ​വി​ത​ത്തി​ന്‍റെ നാ​നാ​വി​ധ ബു​ദ്ധി​മു​ട്ടു​ക​ളി​ല്‍
ആധി​ക​ളോ​ടെ വീ​ണ്ടും അ​ട​ച്ചി​ട​ല്‍
സ്വ​ന്തം ലേ​ഖ​ക​ര്‍
കൊ​ച്ചി: ഒ​ന്നാം സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യ്ക്കു​ണ്ടാ​യ ത​ക​ര്‍​ച്ച​യി​ല്‍നി​ന്നും ജീ​വി​ത​ത്തി​ന്‍റെ നാ​നാ​വി​ധ ബു​ദ്ധി​മു​ട്ടു​ക​ളി​ല്‍നി​ന്നും ക​ര​ക​യ​റും മു​മ്പ്, ര​ണ്ടാ​മ​ത്തെ അ​ട​ച്ചി​ട​ല്‍ ഇ​ങ്ങെ​ത്തി​ക്ക​ഴി​ഞ്ഞു. നാ​ളെ മു​ത​ല്‍ 16 വ​രെ കേ​ര​ളം വീ​ണ്ടും സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണി​ലേ​ക്ക്.
കോ​വി​ഡ് ര​ണ്ടാം വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ലാ, പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നു രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കാ​നാ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. അ​തി​നാ​വാ​ത്ത സ്ഥി​തി​യി​ല്‍ സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണു സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു പൂ​ര്‍​ണ​തോ​തി​ല്‍ സ​ഹ​ക​രി​ക്കു​ന്ന​തി​ല്‍ ജ​ന​ങ്ങ​ള്‍ വീ​ഴ്ച​വ​രു​ത്തി​യ​തും സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണി​ലേ​ക്കെ​ത്താ​ന്‍ കാ​ര​ണ​മാ​ണെ​ന്നു പ​റ​യു​ന്നു.
രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​സം​ഖ്യ​യും കൂ​ടു​ന്ന അ​തീ​വ സ​ങ്കീ​ര്‍​ണ​മാ​യ സ്ഥി​തി​യി​ല്‍ ലോ​ക്ക്ഡൗ​ണി​നു സം​സ്ഥാ​നം നി​ര്‍​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​ണ്. ലോ​ക്ക്ഡൗ​ണ്‍ അ​നി​വാ​ര്യ​മാ​ണെ​ന്നു മ​ന​സി​ലാ​ക്കു​മ്പോ​ഴും അ​തു ജ​ന​ജീ​വി​ത​ത്തെ​യും വ​രു​മാ​ന​മാ​ര്‍​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​മെ​ന്നു​റ​പ്പ്. ര​ണ്ടാം ലോ​ക്ക്ഡൗ​ണി​ന്‍റെ ആ​ശ​ങ്ക​ക​ളോ​ടു സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു​വെ​ന്നു കാ​ണാം.
ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണി​ലെ ക​ടം തീ​ര്‍​ന്നി​ല്ല!
(ടി.​പി. സ​ന്തോ​ഷ്,ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി, മാ​ലി​പ്പു​റം, വൈ​പ്പി​ൻ)
പ​ഞ്ചാ​യ​ത്തു​ക​ള്‍ പ​ല​തും ക​ണ്ടെ​യ്ൻമെന്‍റ് സോ​ണ്‍ ആ​യ​തോ​ടെ ഓ​ട്ടോ​റിക്ഷാക്കാ​രു​ടെ വ​രു​മാ​നം ന​ന്നേ കു​റ​ഞ്ഞിരുന്നു. ലോ​ക്ക്ഡൗ​ണ്‍ വ​രു​ന്ന​തോ​ടെ വീ​ടു​ക​ളി​ല്‍ അ​ടു​പ്പ് പു​ക​യു​ന്ന​തെ​ങ്ങ​നെ​യ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ലോ​ക്ക്ഡൗ​ണ്‍ വ​രു​ത്തി​വച്ച സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ള്‍ ഇ​തു​വ​രെ തീ​ര്‍​ന്നി​ല്ല. മ​റ്റൊ​രാ​ളോ​ട് വാ​യ്പ​പോ​ലും വാ​ങ്ങാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യത്തിൽ ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​വും ഭാ​വി​യും ഇ​നി സ​ര്‍​ക്കാ​രി​ന്‍റെ കൈ​ക​ളി​ലാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി സ​ഹാ​യ​വാ​ഗ്ദാ​നം ചെ​യ്തു ലി​സ്റ്റു​മാ​യി പോ​യെ​ങ്കി​ലും പി​ന്നെ ഇ​തു​വ​ഴി ക​ണ്ടി​ട്ടി​ല്ല.
ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്
(ഗ്രീ​ന്‍ വി​ന്‍​സെ​ന്‍റ്,പൈ​നാ​പ്പി​ള്‍ ക​ര്‍​ഷ​ക​ന്‍, വാ​ഴ​ക്കു​ളം)
വാ​ഴ​ക്കു​ളം: ലോ​ക്ക്ഡൗ​ണ്‍ അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും ക​ര്‍​ഷ​ക​രു​ടെ​യു​ള്ളി​ല്‍ ആ​ധി​യാ​ണ്. റം​സാ​ന്‍ നോ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് പൈ​നാ​പ്പി​ള്‍ വി​ള​വെ​ടു​പ്പി​ന് തോ​ട്ട​ങ്ങ​ള്‍ ഒ​രു​ങ്ങി​യ ഘ​ട്ട​ത്തി​ലു​ള്ള ലോ​ക്ക് ഡൗ​ണ്‍ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. തോ​ട്ട​ത്തി​ലെ ഇ​ത​ര ജോ​ലി​ക​ള്‍ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ മാ​റ്റി​വ​യ്ക്കാ​മെ​ങ്കി​ലും പ​ഴു​ത്ത പൈ​നാ​പ്പി​ള്‍ വി​ള​വെ​ടു​ത്ത് വി​പ​ണ​നം ന​ട​ത്താ​തെ സൂ​ക്ഷി​ച്ചു വ​യ്ക്കാ​നാ​വി​ല്ല​ല്ലോ. ചെ​റു​കി​ട ക​ര്‍​ഷ​ക​രു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യു​ള്ള തോ​ട്ട​ങ്ങ​ളി​ല്‍ വി​ള​വെ​ടു​പ്പി​ന് ഇ​ള​വു ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ഭീ​മ​മാ​യ ന​ഷ്ട​മു​ണ്ടാ​കും. ഇ​ത് അ​വ​രു​ടെ അ​തി​ജീ​വ​ന​ത്തെ​ത്ത ബാ​ധി​ക്കും.
ക​ച്ച​വ​ടത്തെ കോവി​ഡ് ത​ള​ര്‍​ത്തി
(കെ.​ആ​ര്‍.​രാ​ധാ​കൃ​ഷ്ണ​ന്‍,പ​ച്ച​ക്ക​റി വ്യാ​പാ​രികൂ​ത്താ​ട്ടു​കു​ളം)

കൂ​ത്താ​ട്ടു​കു​ളം: കോ​വി​ഡി​ന്‍റെ ഒ​ന്നാം വ​ര​വി​ല്‍ത​ന്നെ പ​ല ക​ച്ച​വ​ട​ക്കാ​രും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളെ​ന്ന നി​ല​യി​ല്‍ പ​ച്ച​ക്ക​റി വ്യാ​പാ​ര​ത്തി​ലേ​ക്കു ചു​വ​ടു​മാ​റ്റി​യി​രു​ന്നു. ചെ​റി​യ മു​ട​ക്കു​മു​ത​ലി​ല്‍ ലാ​ഭം പ്ര​തീ​ക്ഷി​ച്ച് തു​ട​ങ്ങി​യ പ​ച്ച​ക്ക​റി വ്യാ​പാ​ര​ങ്ങ​ള്‍ പ​ല​തും ഇ​ന്നു പൂ​ട്ടി​പ്പോ​യ അ​വ​സ്ഥ​യി​ലാ​ണ്. വാ​ട​കമു​റി​ക​ളി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ളു​ടെ സ്ഥി​തി ദ​യ​നീ​യ​മാ​ണ്. ചെ​ല​വു ചു​രു​ക്കാ​ന്‍ പ​ല​രും സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി. വാ​ട​ക​യും വൈ​ദ്യു​തി ബി​ല്ലും കു​ടും​ബബ​ജ​റ്റു​മെ​ല്ലാം കൂ​ട്ടി​മു​ട്ടി​ക്കാ​ന്‍ പാ​ടു​പെ​ടു​ന്ന സ്ഥി​തി​യി​ലാ​ണു വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍ എ​ത്തു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​രു​ത്തു​ന്ന സ​മ​യ​ക്ര​മീ​ക​ര​ണ​വും ക​ച്ച​വ​ട​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്.
അ​ട​ച്ചി​രി​ക്കു​ക​യ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല!
(ഏ​ലി​യാ​മ്മ സ്ലീ​ബ അ​മ്പ​ല​ത്തി​ങ്ക​ല്‍, ഉ​ദ​യം​പേ​രൂ​ര്‍)

തൃ​പ്പൂ​ണി​ത്തു​റ: വീ​ണ്ടു​മെ​ത്തു​ന്ന ലോ​ക്ക്ഡൗ​ണ്‍ സാ​മ്പ​ത്തി​ക​മാ​യി വ​ല്ലാ​തെ ബാ​ധി​ക്കും. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തു​കൊ​ണ്ടുത​ന്നെ ലോ​ക്ക് ഡൗ​ണ്‍ ഒ​രാ​ഴ്ചകൊ​ണ്ട് തീ​രു​മോ​യെ​ന്നു പ​റ​യാ​ന്‍ പ​റ്റി​ല്ല. ജോ​ലി​യി​ല്‍നി​ന്ന് അ​ന്ന​ന്നു കി​ട്ടു​ന്ന വ​രു​മാ​നം കൊ​ണ്ടു ജീ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍ ക​ഷ്ട​പ്പെ​ടു​മെ​ന്ന കാ​ര്യം തീ​ര്‍​ച്ച​യാ​ണ്. അ​ട​ച്ചി​ട​പ്പെ​ടു​ന്ന അ​വ​സ്ഥ ഭ​യ​ങ്ക​ര​മാ​ണ്. പ്ര​ത്യേ​കി​ച്ച് ഒ​റ്റ​പ്പെ​ട്ടു ജീ​വി​ക്കു​ന്ന​വ​ര്‍​ക്ക്. പ​ക്ഷേ കോ​വി​ഡ് മ​നു​ഷ്യജീ​വ​നുത​ന്നെ ഭീ​ഷ​ണി​യാ​യി കൂ​ടു​മ്പോ​ള്‍ അ​ട​ച്ചി​രി​ക്കു​ക​യെ​ന്ന​ത​ല്ലാ​തെ എ​ന്ത് വ​ഴി? മ​നു​ഷ്യ​നു​ണ്ടെ​ങ്കി​ല​ല്ലേ ജീ​വ​നും ജീ​വി​ത​വു​മു​ള്ളു.
ഒ​ന്നാ​യി നി​ല്‍​ക്കാം, അ​തി​ജീ​വി​ക്കാം
(ഫാ. ​ജോ​ണ്‍ പു​തു​വ, വി​കാ​രി, കാ​ല​ടി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി)

കോ​വി​ഡും ലോ​ക്ക്ഡൗ​ണും സ​മൂ​ഹ​ത്തി​ലെ സ​മ​സ്ത മേ​ഖ​ല​ക​ളെ​യു​മെ​ന്ന​പോ​ലെ ആ​ത്മീ​യ ജീ​വി​ത​രീ​തി​ക​ളെ​യും ആ​രാ​ധ​ന​ക​ളെ​യും സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. ക​ഠി​ന​മാ​യ പ​രീ​ക്ഷ​ണ കാ​ല​ത്തി​ലൂ​ടെ​യാ​ണ് നാം ​വീ​ണ്ടും ക​ട​ന്നുപോ​കു​ന്ന​ത്. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം സ​മ​സ്ത മേ​ഖ​ല​യെ​യും ക​ട​ന്നാ​ക്ര​മി​ക്കു​ന്നു. അ​തി​ജീ​വ​നം എ​ങ്ങ​നെ​യാ​കു​മെ​ന്നു​ള്ള പ്ര​വ​ച​നം അ​സാ​ധ്യ​മാ​ണ്. ഇ​ല്ലാ​യ്മ​യു​ടെ ഒ​രു കാ​ല​ത്തേ​ക്കാ​ണോ നാം ​പോ​കു​ന്ന​ത്. ഇ​വി​ടെ എ​ല്ലാ​ത്തി​നു​മു​ള്ള പ​രി​ഹാ​രം ഒ​ന്നാ​യി നി​ല്‍​ക്കു​ക എ​ന്ന​താ​ണ്. ഉ​ള​ള​വ​ര്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്കാ​യി പ​ങ്കു​വ​യ്ക്കു​ക. അ​യ​ല്‍​പ്പ​ക്ക​ത്തെ അ​ടു​ക്ക​ള​യി​ലേ​ക്ക് മി​ഴി​യെ​റി​യു​ക. പ്രാ​ര്‍​ഥ​ന​യും വി​ശ്വാ​സ​വും മു​റു​കെ​പ്പി​ടി​ക്കു​ക.
ചെ​റു​കി​ട വ്യ​വ​സാ​യി​ക​ള്‍ ക​ട​ക്കെ​ണി​യി​ല്‍
(സു​നി​ല്‍ കു​മാ​ര്‍, എം​ഡി, സൗ​ത്ത് ഇ​ന്ത്യ​ന്‍ ഫെ​ര്‍​ട്ടി​ലൈ​സേ​ഴ്സ്, എ​ട​യാ​ര്‍)
പ്ര​ള​യ​കാ​ലം മു​ത​ല്‍ ചെ​റു​കി​ട വ്യ​വ​സാ​യി​ക​ള്‍ ക​ട​ക്കെ​ണി​യി​ലാ​ണ്. രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച​യി​ലാ​ണ് ഈ ​മേ​ഖ​ല. കൊ​റോ​ണ​യു​ടെ ആ​ദ്യത​രം​ഗം അ​തി​ന് ആ​ഘാ​തം കൂ​ട്ടി. വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍ വ​രു​മ്പോ​ള്‍ വ​ല്ലാ​ത്ത ആ​ശ​ങ്ക​യി​ലാ​ണു ചെ​റു​കി​ട വ്യ​വ​സാ​യി​ക​ള്‍. കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ് വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കു​ണ്ടാ​ക്കാ​വു​ന്ന സാ​മ്പ​ത്തി​ക ന​ഷ്ടം എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​യും ചെ​റു​ത​ല്ല.
ഇ​നി എ​ന്തു ചെ​യ്യു​മെ​ന്ന​റി​യി​ല്ല!
പി.​ടി. ഡേ​വി​സ്,ബ​സ് തൊ​ഴി​ലാ​ളി, അ​ങ്ക​മാ​ലി
ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച് അ​ഞ്ചു മാ​സ​ങ്ങ​ള്‍​ക്കുശേ​ഷ​മാ​ണ് പൊ​തു​ഗ​താ​ഗ​ത​ത്തി​ന് അ​നു​വാ​ദം ല​ഭി​ച്ച​ത്. ജോ​ലി​യി​ല്ലാ​ത്ത കാ​ല​ത്തു പ​ല ദി​വ​സ​ങ്ങ​ളി​ലും ബ​സു​ട​മ പ​ണ​വും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും വാ​ങ്ങി​ത്ത​ന്നു. ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​മ​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്തു ബ​സു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങി​യെ​ങ്കി​ലും ക​ള​ക്ഷ​ന്‍ തീ​രെ കു​റ​വാ​യ​തി​നാ​ല്‍ പ​കു​തി ശ​മ്പ​ളം മാ​ത്ര​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. മേ​യ് ഒ​ന്നു മു​ത​ല്‍ ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി. ഇ​നി എ​ന്ത് ചെ​യ്യു​മെ​ന്ന് അ​റി​യി​ല്ല. ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി ഈ ​ജോ​ലി​യാ​ണ് ചെ​യ്യു​ന്ന​ത്. വീ​ട്ടു ചെ​ല​വും മ​ക്ക​ളു​ടെ പ​ഠ​നച്ചെ​ല​വു​മ​ട​ക്കം മാ​സം ന​ല്ലൊ​രു തു​ക ആ​വ​ശ്യ​മു​ണ്ട്.