കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലയിൽ ഇന്നലെ 6,506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് കോവിഡ് രോഗികള്‍ 6,500 കടക്കുന്നത്. ഇന്നലെയും സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്ക് ജില്ലയിലാണ്. ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,24,582 ആയി.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ കേരളത്തിന് പുറത്തുനിന്നെത്തിയ 19 പേരൊഴികെ 6,487 പേര്‍ക്ക് രോഗം ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 70 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും 46 അതിഥി തൊഴിലാളികള്‍ക്കും സിഐഎസ്എഫിലെ ഏഴു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗ വ്യാപനം അതിരൂക്ഷമായ തൃക്കാക്കരയില്‍ ഇന്നലെ 279 പേര്‍ക്ക് പോസിറ്റീവായി. പള്ളിപ്പുറം(260) കോട്ടുവള്ളി-164, വരാപ്പുഴ-155, രായമംഗലം-133, ഏലൂര്‍, തൃപ്പൂണിത്തുറ-127, ആലങ്ങാട്-126, മരട്-116, ഫോര്‍ട്ട്കൊച്ചി-113, ചെങ്ങമനാട്, പള്ളുരുത്തി-112, തുറവൂര്‍-110, പായിപ്ര-106, ചെല്ലാനം-102 എന്നിവിടങ്ങളിലും കൂടുതൽ പേർക്ക് രോഗം ബാധിച്ചു.
2,999 പേര്‍ക്കാണ് ഇന്നലെ രോഗ മുക്തി ഉണ്ടായത്. 61,847 പേര് നിലവില്‍ കോവിഡ് ചികിത്സയിലുണ്ട്. 6,661 പേരെ നിരീക്ഷണത്തിലാക്കി.
ഇന്നലെയും 6,500 കടന്നു
11:35 PM May 06, 2021 | Deepika.com