+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ന​ലെ​യും 6,500 ക​ട​ന്നു

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ ജി​ല്ല​യി​ൽ ഇ​ന്ന​ലെ 6,506 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​ന​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ള്‍ 6,500 ക​ട​ക്കു​ന്ന​ത്. ഇ​ന്ന​ല
ഇ​ന്ന​ലെ​യും 6,500 ക​ട​ന്നു
കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ ജി​ല്ല​യി​ൽ ഇ​ന്ന​ലെ 6,506 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​ന​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ള്‍ 6,500 ക​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ​യും സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ഉ​യ​ര്‍​ന്ന കോ​വി​ഡ് നി​ര​ക്ക് ജി​ല്ല​യി​ലാ​ണ്. ഇ​തു​വ​രെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,24,582 ആ​യി.
ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ 19 പേ​രൊ​ഴി​കെ 6,487 പേ​ര്‍​ക്ക് രോ​ഗം ഉ​ണ്ടാ​യ​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഇ​തി​ല്‍ 70 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 46 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും സി​ഐ​എ​സ്എ​ഫി​ലെ ഏ​ഴു പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
രോ​ഗ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ തൃ​ക്കാ​ക്ക​ര​യി​ല്‍ ഇ​ന്ന​ലെ 279 പേ​ര്‍​ക്ക് പോ​സി​റ്റീ​വാ​യി. പ​ള്ളി​പ്പു​റം(260) കോ​ട്ടു​വ​ള്ളി-164, വ​രാ​പ്പു​ഴ-155, രാ​യ​മം​ഗ​ലം-133, ഏ​ലൂ​ര്‍, തൃ​പ്പൂ​ണി​ത്തു​റ-127, ആ​ല​ങ്ങാ​ട്-126, മ​ര​ട്-116, ഫോ​ര്‍​ട്ട്കൊ​ച്ചി-113, ചെ​ങ്ങ​മ​നാ​ട്, പ​ള്ളു​രു​ത്തി-112, തു​റ​വൂ​ര്‍-110, പാ​യി​പ്ര-106, ചെ​ല്ലാ​നം-102 എ​ന്നി​വി​ട​ങ്ങ​ളി​ലും കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു.
2,999 പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗ മു​ക്തി ഉ​ണ്ടാ​യ​ത്. 61,847 പേ​ര്‍ നി​ല​വി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ട്. 6,661 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.